കൊച്ചി: കടൽക്ഷോഭത്തിന് ശാശ്വത പരിഹാരം തേടി കൊച്ചി കണ്ണമാലിയിൽ നാട്ടുകാരുടെ പ്രതിഷേധം. രാവിലെ ആറ് മുതലാണ് ഫോർട്ട് കൊച്ചി- ആലപ്പുഴ തീരദേശപാത ഉപരോധിച്ച് ജനകീയ സമിതിയുടെ സമരം തുടങ്ങിയത്. മന്ത്രി പി. രാജീവ് നേരിട്ടെത്തണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ അത് സാധ്യമല്ലെന്ന് അറിയിച്ചതോടെ കലക്ടർ എത്തണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. അദ്ദേഹവും തിരുവനന്തപുരത്തായതിനാൽ രാവിലെ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. മട്ടാഞ്ചേരി എ.സി.പിയടക്കം ചർച്ചയിൽ പങ്കെടുത്തിരുന്നു. എന്നാൽ കലക്ടർ വന്ന് നേരിട്ട് ചർച്ച നടത്തണമെന്ന ആവശ്യത്തിൽ പ്രദേശവാസികൾ ഉറച്ചുനിൽക്കുകയായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.