Thursday, July 10, 2025 8:41 am

പരീക്ഷണ ഘട്ടത്തിന് അന്ത്യം ; ചിപ്പുകൾ ഘടിപ്പിച്ച ഇ-പാസ്പോർട്ടുകളുടെ വിതരണം ഇക്കൊല്ലം ആരംഭിക്കാൻ സാധ്യത

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്ത് ഈ വർഷം മുതൽ ബയോമെട്രിക് തിരിച്ചറിയൽ സംവിധാനത്തോടുകൂടിയ ഇ-പാസ്പോർട്ടുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സാധ്യത. ഇത്തരത്തിൽ വിതരണം ചെയ്യുന്ന പാസ്പോർട്ടുകളിൽ പ്രത്യേക ചിപ്പുകൾ ഘടിപ്പിക്കുന്നതാണ്. ഇ-പാസ്പോർട്ട് സേവാ പ്രോഗ്രാമിന്റെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ഇ-പാസ്പോർട്ട്. പരീക്ഷണാടിസ്ഥാനത്തിൽ നയതന്ത്ര ഉദ്യോഗസ്ഥർ, മറ്റു ഓഫീസർമാർ എന്നിവർക്ക് ഇ-പാസ്പോർട്ട് വിതരണം ചെയ്തിരുന്നു.

ഇത്തരത്തിൽ ഇരുപതിനായിരത്തോളം ഇ-പാസ്പോർട്ടുകളാണ് വിതരണം ചെയ്തത്. ഇതിന്റെ തുടർച്ചയായാണ് രണ്ടാംഘട്ടം. ഇ-പാസ്പോർട്ട് പ്രാബല്യത്തിലാകുന്നതോടെ പാസ്പോർട്ട് തട്ടിപ്പുകൾക്ക് തടയിടാനും, ഡാറ്റാ ദുരുപയോഗം കുറയ്ക്കാനും സാധിക്കും. കൂടാതെ, ഇ-പാസ്പോർട്ടിൽ ഘടിപ്പിച്ച ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പ് വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ വിശദാംശങ്ങൾ വേഗത്തിൽ പരിശോധിക്കാൻ സഹായിക്കും. ടാറ്റാ കൺസൾട്ടൻസി സർവീസസിനാണ് ഇ-പാസ്പോർട്ടുകളുടെ നിർമ്മാണ ചുമതല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊച്ചിയിൽ ലഹരിയുമായി 2 ഐടി പ്രൊഫഷണലുകൾ പിടിയിൽ

0
കൊച്ചി : കൊച്ചിയിൽ ലഹരിയുമായി 2 ഐടി പ്രൊഫഷണലുകൾ പിടിയിൽ. 4...

ചെന്നിത്തല നവോദയ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

0
ആലപ്പുഴ: ചെന്നിത്തല നവോദയ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. ഹരിപ്പാട് ആറാട്ടുപുഴ...

ഇരിട്ടി ഉളിക്കലില്‍ തോട്ടില്‍ വെള്ളം പതഞ്ഞു പൊങ്ങി ; പരിശോധനയില്‍ രാസസാന്നിധ്യം കണ്ടെത്തി

0
കണ്ണൂര്‍: ഇരിട്ടി ഉളിക്കലില്‍ തോട്ടില്‍ വെള്ളം പതഞ്ഞു പൊങ്ങി. ബുധനാഴ്ച്ച വൈകിട്ട്...

ഡൽഹിയിൽ കനത്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷം

0
ന്യൂഡൽഹി : ഡൽഹിയിൽ കനത്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷം. നോയിഡ, ഗാസിയാബാദ്,...