വാഷിംഗ്ടൺ : ഈ വിആര്‍ ഹെഡ്‌സെറ്റ് ധരിച്ചാല്‍ കൊല്ലപ്പെടാന്‍ സാധ്യതയേറെ. ഓല്‍ഫാക്ടോമീറ്റര്‍’ എച്ടിസി വൈബ് വിആര്‍ ഹെഡ്‌സെറ്റിനൊപ്പം ഉപയോഗിക്കാനാണ്. ഗെയിം കളിക്കുന്ന ആളുടെ മൂക്കിലേക്ക് വിവിധ മണങ്ങള്‍ അടിപ്പിക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ഉദ്ദേശം. ദ്രവരൂപത്തിലാക്കിയ മണം ഒരു പതുപതുത്ത വസ്തുവില്‍ വീഴ്ത്തുന്നു. ഹെഡ്‌സെറ്റ് അണിഞ്ഞ് ഗെയിം കളിക്കുന്ന ആളുടെ മൂക്കിലേക്ക് ഇത് അടിപ്പിക്കുന്നു.
മണത്തില്‍ നിന്ന് രുചി മനസിലാക്കിയെടുക്കുന്ന മറ്റൊരു ഉപകരണവും ഗവേഷകര്‍ വികസിപ്പിക്കുന്നു. വിവിധ തരം വൈനിന്‍റെ മണം ആയിരിക്കും ഗെയിം കളിക്കുന്നവര്‍ പറയേണ്ടി വരിക. ഗെയിം കളിക്കുന്ന ആള്‍ക്ക് വൈന്‍ ഗ്ലാസ് വെര്‍ച്വലായി ഉയര്‍ത്താം. തത്സമയത്തു തന്നെ ഗന്ധം പ്രവഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ വിആര്‍ ഗെയിമിനിടയില്‍ വൈനുകളുടെ മണം ഇപ്പോള്‍ തന്നെ അറിയാനാകുമെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
വിആര്‍ ഹെഡ്‌സെറ്റ് വേറൊരു രീതിയില്‍ അവതരിച്ചിരിക്കുന്നത് ലൈംഗീകോത്തേജനം പകരാനായാണ്. ക്യാംസോഡ എന്ന പോണ്‍ സൈറ്റാണ് ഇത് പ്രചരിപ്പിക്കുന്നത്. സവിശേഷമായ ഒരു ഹെഡ്‌സെറ്റും ഒപ്പം ഒരു ഗ്യാസ് മാസ്‌കിനെ അനുസ്മരിപ്പിക്കുന്ന ഒരു ഉപകരണവുമാണ് ഇത് പരീക്ഷിക്കേണ്ടവര്‍ അണിയേണ്ടത്. പോണ്‍ കാണുമ്പോള്‍ മാസ്‌ക് വിവിധ തരം ലൈംഗികോത്തേജനം പകരുന്ന മണം കാഴ്ചക്കാരന്‍റെ മൂക്കിലേക്ക് പകരുന്നു. സ്വകാര്യ ഭാഗങ്ങളുടെ മണം, ശരീരത്തിന്‍റെ മണം, അടിവസ്ത്രത്തിന്‍റെ മണം, ലൈംഗികോത്തേജന വസ്തുക്കളുടെ മണം എന്നിങ്ങനെയാണ് ഇവ പ്രസരിപ്പിക്കുന്നത്.
ഇങ്ങനെ മണവും ഉള്‍പ്പെടുത്തുക വഴി കാഴ്ചക്കാര്‍ക്ക് കൂടുതല്‍ നിമഗ്നവും വിശ്വസനീയവുമായ അനുഭവം പകരാനാണ് വെബ്‌സൈറ്റ് ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. വിആര്‍ പോണ്‍ സൈറ്റ് ആണിത്. മാസ്‌കും ഹെഡ്‌സെറ്റും ഒരു ആപ്പിനൊത്താണ് പ്രവര്‍ത്തിക്കുന്നത്. ആപ്പ് ഉപയോഗച്ച് വിവിധതരം മണങ്ങള്‍ ഒരുമിച്ച് അനുഭവിക്കാം. അതല്ലെങ്കില്‍ കടുത്ത മണം വേണോ നേര്‍ത്തതു മതിയോ എന്നൊക്കെ തീരുമാനിക്കാം.
പെന്‍സില്‍വേനിയയിലെ പിറ്റ്‌സ്ബര്‍ഗിലുള്ള കാര്‍ണഗീ മെലണ്‍ യൂണിവേഴ്‌സിറ്റിയിലെ ഫ്യൂചര്‍ ഇന്റര്‍ഫെയ്‌സസ് ഗ്രൂപ് ഗവേഷകര്‍ ചുംബനത്തിന്‍റെ പ്രതീതി അനുഭവിക്കാന്‍ സാധിക്കുന്ന വിആര്‍ ഹെഡ്‌സെറ്റാണ് വികസിപ്പിക്കുന്നത്. അവര്‍ അതിനായി ഒരു ഒക്യുലസ് ക്വെസ്റ്റ് 2 ഹെഡ്‌സെറ്റ് എടുത്ത് അതില്‍ സ്പര്‍ശന ടെക്‌നോളജി ഉള്‍പ്പെടുത്തുകയാണ് ചെയ്തരിക്കുന്നത്. സ്പര്‍ശന അനുഭവം പകരുന്നത് വൈബ്രേഷന്‍, ചെറിയ മര്‍ദ്ദം പ്രയോഗിക്കല്‍, ചലനം തുടങ്ങിയവ പ്രയോജനപ്പെടുത്തിയാണ്.