തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ കനത്ത ചൂട് അനുഭവപ്പെടും. ഫെബ്രുവരി 14ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ സാധാരണ താപനിലയേക്കാൾ ഉയർന്ന ദിനാന്തരീക്ഷ താപനില (Daily Maximum Temperature) അനുഭപ്പെടുമെന്നും രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം കനത്ത ചൂടിനെ നേരിടാൻ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുൻകരുതൽ നിർദേശങ്ങൾ പിന്തുടരാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശം നൽകി.
3 ജില്ലകളില്‍ നാളെ കനത്ത ചൂട് അനുഭവപ്പെടും
RECENT NEWS
Advertisment