തിരുവനന്തപുരം : ബംഗാള്‍ ഉള്‍കടലില്‍ ജൂണ്‍ 11ഓടു കൂടി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടാനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് . താരതമ്യേന ദുര്‍ബലമായിരിക്കുന്ന മണ്‍സൂണ്‍ ശക്തമാവാന്‍ ഇത് കാരണമാകും. ജൂണ്‍ 11 മുതല്‍ കേരളത്തില്‍ വ്യാപകമായ മഴ ലഭിച്ചേക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം:
ജൂണ്‍ 11- കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ജൂണ്‍ 12- കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ജൂണ്‍ 13- കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.