Wednesday, May 14, 2025 2:06 pm

ഏഴ്​ ജില്ലകളില്‍ ഇടിയോടുള്ള കനത്തമഴയ്​ക്കും കാറ്റിനും സാധ്യത : കേന്ദ്ര കാലാവാസ്ഥവകുപ്പ്​

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത്​ ഏഴ്​ ജില്ലകളില്‍ ഇടിയോടുള്ള കനത്തമഴയ്​ക്കും കാറ്റിനും സാധ്യതയുണ്ടെന്നെ്​ കേന്ദ്ര കാലാവാസ്ഥവകുപ്പ്​ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലാണ്​ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും മുന്നറിയിപ്പുള്ളത്​. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്​.

അതെ സമയം കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വീ​ണ്ടും ക​ന​ത്ത മ​ഴപെയ്യുകയാണ്​. ശ​ബ​രി​ഗി​രി​യു​ടെ വൃ​ഷ്​​ഠി​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ന​മേ​ഖ​ല​യി​ലും അ​ട​ക്കം പ​ത്ത​നം​തി​ട്ട​യു​ടെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ ആ​രം​ഭി​ച്ച മ​ഴ​യെ​ത്തു​ട​ര്‍​ന്ന്​ ആ​ങ്ങ​മൂ​ഴി​യി​ല്‍ മൂ​ന്നി​ട​ത്ത്​ ഉ​രു​ള്‍​പൊ​ട്ടി. പ്ലാ​പ്പ​ള്ളി വ​ന​ത്തി​ലും തേ​വ​ര്‍​മ​ല വ​ന​മേ​ഖ​ല​യി​ലും കു​റു​മ്ബ​ന്‍​മൂ​ഴി മ​ണ​ക്ക​യ​ത്തു​മാ​ണ് ശനിയാഴ്ച വൈ​കീ​ട്ട്​ അ​ഞ്ചോ​ടെ​ ഉ​രു​ള്‍ പൊ​ട്ട​ല്‍ ഉ​ണ്ടാ​യ​ത്. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ കോ​ട്ട​മ​ണ്‍​പാ​റ ല​ക്ഷ്മീ​ഭ​വ​നി​ല്‍ സ​ഞ്ജ​യ​െന്‍റ വീ​ട്ടു​മു​റ്റ​ത്ത് കി​ട​ന്ന കാ​ര്‍ ഒ​ഴു​കി​പ്പോ​യി. പു​ക​പ്പു​ര​യും ഷീ​റ്റു​പു​ര​യി​ലെ റ​ബ​ര്‍ റോ​ള​റും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​ഴു​കി​പ്പോ​യി. പ്ര​ള​യ ഭീ​ഷ​ണി ഒ​ഴി​ഞ്ഞ്​ ജി​ല്ല​യി​ലെ മൂ​ന്ന്​ ന​ദി​ക​ളി​ലും ജ​ല​നി​ര​പ്പ്​ കാ​ര്യ​മാ​യി കു​റ​ഞ്ഞി​രു​ന്നു. പ​മ്ബ ഡാ​മി​െന്‍റ ഷ​ട്ട​റു​ക​ള്‍ അ​ട​ച്ചു. ക​ക്കി​യി​ലെ ഷ​ട്ട​റു​ക​ള്‍ താ​ഴ്​​ത്തു​ക​യും ചെ​യ്​​തു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ്​ വീ​ണ്ടും ശ​ക്ത​മാ​യ മ​ഴ​യും ഉ​രു​ള്‍ പൊ​ട്ട​ലും ഉ​ണ്ടാ​യ​ത്. ശനിയാഴ്ച രാ​ത്രി​യും പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ക​ന​ത്ത മ​ഴ പെ​യ്യു​ക​യാ​ണ്.

മു​ണ്ട​ക്ക​യ​ത്ത് ആ​ശ​ങ്ക സൃ​ഷ്​​ടി​ച്ച്‌​ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു​നി​ന്ന മ​ഴ​യി​ല്‍ വ​ണ്ട​ന്‍പ​താ​ല്‍ ഭാ​ഗ​ത്ത് മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം​ക​യ​റി വ്യാ​പ​ക നാ​ശ​മു​ണ്ട്. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലോ​ടെ ആ​രം​ഭി​ച്ച മ​ഴ​യാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട​ത്. കൂ​പ്പു​ഭാ​ഗ​ത്ത് മ​ല്ല​പ്പ​ള്ളി ലെ​യി​നി​ല്‍നി​ന്നു​ണ്ടാ​യ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ക​ല്ലും മ​ണ്ണും ഒ​ഴു​കി​വ​ന്ന്​ വ​ന്‍ നാ​ശം വി​ത​ച്ചു. മ​ല്ല​പ്പ​ള്ളി കോ​ള​നി ഭാ​ഗ​ത്ത് ഉ​രു​ള്‍ പൊ​ട്ട​ലു​ണ്ടാ​യ​താ​യി പ​റ​യു​ന്നു.

ഇ​ടു​ക്കി ജി​ല്ല​യി​ല്‍ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശ​നി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ്​ ക​ന​ത്ത മ​ഴ പെ​യ്​​ത​ത്. തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വെ​ള്ളം പൊ​ങ്ങി. വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി. പ്ര​ധാ​ന റോ​ഡു​ക​ളി​ല​ട​ക്കം പ​ല​യി​ട​ങ്ങ​ളി​ലും അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​യി. തൊ​ടു​പു​ഴ​യി​ല്‍​നി​ന്ന് അ​ഗ്​​നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ്​ വീ​ടു​ക​ളി​ല്‍​നി​ന്ന് ആ​ളു​ക​ളെ മാ​റ്റി​യ​ത്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് കൊയിലാണ്ടിയില്‍ മരം വീണ് ഗൃഹനാഥന്‍ മരിച്ചു

0
കോഴിക്കോട്: കൊയിലാണ്ടിയിൽ മരംവീണ് ഒരാൾ മരിച്ചു. കുറുവങ്ങാട് വട്ടം കണ്ടി വീട്ടിൽ...

മലപ്പുറത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മർദ്ദനം

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മർദ്ദനം. മലപ്പുറം കിഴിശേരി കാഞ്ഞിരം...

കേ​ര​ള തീ​ര​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ളാ...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഭി​ന്ന​ശേ​ഷിക്കാ​രി​യായ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി ; 53കാ​ര​ന് മൂ​ന്ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്

0
ചെ​റു​തോ​ണി : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഭി​ന്ന​ശേ​ഷിക്കാ​രി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ 53കാ​ര​ന് മൂ​ന്ന്...