കാണ്‍പൂര്‍ : വിവാഹ ചടങ്ങുകള്‍ പകര്‍ത്താന്‍ വരന്‍ ഫോട്ടോഗ്രാഫറെ ഏര്‍പ്പാടാക്കാത്തതില്‍ പ്രതിഷേധിച്ച് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ദെഹാത് ജില്ലയിലാണ് സംഭവം. വിവാഹ മണ്ഡപത്തില്‍ എത്തി ചടങ്ങുകള്‍ നടക്കുന്നതിന് തൊട്ടുമുന്‍പാണ് ഫോട്ടോഗ്രാഫര്‍ ഇല്ലെന്ന് വധു മനസ്സിലാക്കിയത്. ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ പകര്‍ത്താന്‍ ആരും ഇല്ലെന്ന് പറഞ്ഞപ്പോള്‍ വധു വിവാഹ വേദി വിട്ടിറങ്ങി. സ്വന്തം വിവാഹം ശരിയായി നടത്താനറിയാത്ത വരന്‍, തന്നെ എങ്ങനെ ജീവിതകാലം മുഴുവന്‍ നന്നായി നോക്കുമെന്നാണ് വധുവിന്റെ ചോദ്യം. അനുനയിപ്പിക്കാന്‍ വധുവിന്റെ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
മംഗള്‍പൂരിലാണ് വധുവിന്റെ വീട്. അടുത്ത ഗ്രാമമായ ഭോഗ്‌നിപൂര്‍ സ്വദേശിയാണ് വരന്‍. അനുനയ നീക്കങ്ങള്‍ പരാജയപ്പെട്ടതോടെ പ്രശ്‌നം പോലീസ് സ്‌റ്റേഷനിലെത്തി. യുവതി തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ വിവാഹം വേണ്ടെന്ന് വെയ്ക്കാന്‍ തീരുമാനിച്ചു. പരസ്പരം കൈമാറിയ പണവും മറ്റ് വിലപിടിപ്പുള്ള സമ്മാനങ്ങളും ഇരുകൂട്ടരും തിരികെനല്‍കിയതോടെ പ്രശ്നം പരിഹരിച്ചു.