മംഗളൂരു: പ്രസിദ്ധമായ ഉഡുപ്പി ശ്രീകൃഷ്ണമഠത്തിന് സമീപമുള്ള രഥ ബീഡിയിൽ (കാർ സ്ട്രീറ്റ്) വിവാഹ ഷൂട്ടിങ് വിലക്കി. ഭക്തരിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അനുചിതവും അപമാനകരവുമായ വിഡിയോകൾ ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് പര്യയ പുത്തിഗെ മഠം തീരുമാനിച്ചു. വിവാഹത്തിന് മുമ്പുള്ള ഷൂട്ടിങ്ങുകളെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് ഇത് അനുചിതവും അപമാനകരവുമാണെന്ന് മഠം കരുതുന്നതായി മഠം വക്താവ് ഗോപാൽ ആചാര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിവാഹത്തിന് മുമ്പുള്ള അനുചിതവുമായ വിഡിയോ ഷൂട്ടിങ്ങുകളിൽ പര്യയ പുത്തിഗെ മഠം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ആരാധനാലയത്തിന്റെ പവിത്രത സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ഇത്. രഥബീഡിയുടെ ആത്മീയ പ്രാധാന്യം വിശിഷ്ടമാണ്. അവിടെ വിവിധ ഉത്സവങ്ങൾ നടക്കുന്നു. വിശിഷ്ട വ്യക്തികളും പതിവായി സന്ദർശിക്കാറുണ്ട്. അത്തരമൊരു പുണ്യസ്ഥലത്ത് വ്യക്തിപരമായ ഭാവനകളെ അടിസ്ഥാനമാക്കിയുള്ള വിഡിയോകൾ, പ്രത്യേകിച്ച് അശാസ്ത്രീയവും അനാദരവുമുള്ളവ, ചിത്രീകരിക്കുന്നത് ഉചിതമല്ല എന്ന് വക്താവ് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033