ധാരാളം ജങ്ക് ഫുഡുകള്‍ നമ്മളെല്ലാവരും കഴിക്കുന്നുണ്ടാവും. അത് അനാരോഗ്യകരമായ ഭക്ഷണമാണെന്ന് എത്ര പേര്‍ക്കറിയാം. നമുക്ക് അതറിയാമായിരുന്നിട്ടും ടേസ്റ്റ് കാരണം കഴിക്കുന്നതായിരിക്കും. പക്ഷേ ഇത് കൊളസ്‌ട്രോള്‍ മുതലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കും. ഇത്തരം ജീവിത ശൈലി മാറ്റി നമ്മള്‍ ആരോഗ്യകരമായ ഭക്ഷണ രീതി തിരഞ്ഞെടുക്കണം. ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നതിലൂടെ ഭാരം വര്‍ധിക്കുക പതിവായിരിക്കും. അവസാനം അത് പൊണ്ണത്തടിയിലെത്തിയിട്ടുണ്ടാവും. ഇപ്പോള്‍ അത് കുറയ്ക്കണമെന്ന് തോന്നുന്നുണ്ട് അല്ലേ. വിഷമിക്കേണ്ട കാര്യമില്ല. അതിനെ നമുക്ക് നേരിട്ട് മാറ്റിയെടുക്കാം. അത് എങ്ങനെ എന്നല്ലേ.
മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ മതി. നമ്മുടെ ശരീരത്തിലെ എരിച്ചിലുകള്‍ ഇല്ലാതാക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത വെള്ളം കഴിക്കുന്നതിലൂടെ സാധിക്കും. ആന്റി ഓക്‌സിഡന്റ് ഘടകങ്ങള്‍ ഇതിലുണ്ട്. അത് മാത്രമല്ല നമ്മുടെ കുടവയറിനെ നിഷ്പ്രയാസം മാറ്റാനും ഇവയ്ക്ക് സാധിക്കും. ചര്‍മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് അടക്കം ഹല്‍ദി വെള്ളം എന്ന മഞ്ഞള്‍ വെള്ളം ഉപയോഗിക്കാറുണ്ട്. ആന്റിമൈക്രോബിയല്‍ ഘടകങ്ങള്‍ അടങ്ങിയത് കൊണ്ട് എല്ലാ ചര്‍മ സംബന്ധമായ പ്രശ്‌നങ്ങളും മാറി കിട്ടും. അതുപോലെ മഞ്ഞളിലുള്ള കുര്‍കുമിന്‍ നമ്മുടെ രോഗ പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കുന്നതാണ്.
രാവിലെ എഴുന്നേറ്റ ഉടനെ വെറും വയറ്റില്‍ ഒരു ഗ്ലാസ് മഞ്ഞള്‍ വെള്ളം കുടിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങള്‍ നമുക്ക് ലഭിക്കും. നമ്മുടെ ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാന്‍ മഞ്ഞള്‍ ചേര്‍ത്ത വെള്ളത്തിന് സാധിക്കും. നമ്മുടെ ശരീര പോഷണത്തെയും ഇത് സഹായിക്കും. ആരോഗ്യകരമായ ദഹനത്തിനും ഇവ ഗുണം ചെയ്യും. അതിന് രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ തന്നെ ഒരു ഗ്ലാസ് മഞ്ഞള്‍ വെള്ളം കുടിക്കുന്ന ശീലമാക്കുക. ശരീരത്തിലെ എരിച്ചിലുകള്‍ അതുപോലെ വലിയ പ്രശ്‌നമുണ്ടാക്കുന്നതാണ്. മഞ്ഞളില്‍ ഇതിനെ പ്രതിരോധിക്കാനുള്ള കാര്യങ്ങളുണ്ട്. ആന്റിഓക്‌സിഡന്റായ കുര്‍കുമിന്‍ കൊഴുപ്പിലെ എരിച്ചില്‍ ഇല്ലാതാക്കും. പാന്‍ക്രിയാസിലെയും പേശിയിലെ കോശങ്ങളിലെ എരിച്ചിലുകളെയും ഇത് നേരിടും.
ശരീരത്തിലെ രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് കുറയ്‌ക്കേണ്ടത് അതുപോലെ ആവശ്യമുള്ള കാര്യമാണ്. ഇതിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ മഞ്ഞള്‍ വെള്ളത്തിന് സാധിക്കും. ഇനി പ്രധാനപ്പെട്ട കാര്യമായ ഭാരം കുറയ്ക്കലിലേക്ക് നയിക്കാനും ഇവയ്ക്ക് സാധിക്കും. ശരീരത്തില്‍ കൂടുതല്‍ കൊഴുപ്പ് ഉല്‍പ്പാദിപ്പിക്കപ്പെടും. അത് ശരീരത്തില്‍ ശേഖരിച്ച് വെക്കുന്നത് അവസാനിക്കും. മഞ്ഞള്‍ ശരീരത്തിലെത്തുന്നതോടെ ബൈല്‍ നിര്‍മിക്കപ്പെട്ടടും. ഇത് നമ്മുടെ വയറില്‍ രൂപപ്പെടുന്ന ദഹനത്തിന് ആവശ്യമായ ഒരു തരം ജ്യൂസാണ്. അതിനായി മഞ്ഞള്‍ സഹായിക്കും. ശരീര പോഷണത്തെയും കൊഴുപ്പിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും.