നമ്മുടെ ഭാരം കുറയ്ക്കുന്നത് കഠിനമായി പലപ്പോഴും തോന്നിയിട്ടുണ്ടാവും. മികച്ച പോഷകങ്ങള്‍ അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നതിലൂടെ നമ്മള്‍ തന്നെയാണ് ശക്തിപ്പെടുന്നത്. ബാലന്‍സ്ഡ് ഡയറ്റില്‍ ഇവ വരികയും ചെയ്യും. അതുപോലെ വേഗത്തില്‍ നമ്മുടെ കുടവയറും കുറയും. ഫൈബറിനാല്‍ സമ്പുഷ്ടമാണ് ആപ്പിള്‍. പെക്ടിന്‍ എന്ന സോല്യൂബിള്‍ ഫൈബറാണ് ഇതിലുള്ളത്. അത് നമ്മുടെ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്തും. ദീര്‍ഘ നേരത്തേക്ക് വിശക്കാതിരിക്കാനും ഇത് നമ്മളെ സഹായിക്കും. ദീര്‍ഘനേരത്തേക്ക് കലോറികള്‍ അകത്തേക്ക് ചെല്ലുന്നത് തടയാനും ആപ്പിളിന് സാധിക്കും. നല്ലൊരു ലഘുഭക്ഷണ ഓപ്ഷന്‍ കൂടിയാണിത്. അതുകൊണ്ട് ബ്രേക്ക്ഫാസ്റ്റിന് ഇനി മുതല്‍ ആപ്പിളും ഉള്‍പ്പെടുത്തുക.
ചെറുമധുര നാരങ്ങയെന്ന വിളിപ്പേരുള്ള ഗ്രേപ്പ് ഫ്രൂട്ടും നിങ്ങളുടെ ഡയറ്റില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഈ പഴത്തിന് സാധിക്കും. മധുര നാരങ്ങയ്ക്ക് നമ്മുടെ ശരീരത്തിലെ ഇന്‍സുലിന്‍ ക്രമാതീതമായി കുറയുന്നതിനെയും തടയാന്‍ സാധിക്കും. വേഗത്തില്‍ തന്നെ വയറിന് ചുറ്റുമുള്ള കൊഴുപ്പിനെ ഇവ കുറയ്ക്കും. വിവിധ തരം ബെറി പഴങ്ങള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കണം. ബ്ലൂബെറികള്‍, സ്‌ട്രോബെറികള്‍, റാസ്ബറികള്‍ എന്നിവ മികച്ച ഡയറ്റിന് ആവശ്യമാണ്. ഇവയെല്ലാം ആന്റിഓക്‌സിഡന്റിനാലും, ഫൈബറും കൊണ്ട് സമ്പുഷ്ടമാണ്. നമ്മുടെ ശരീരത്തെ അമിത വിശപ്പില്‍ നിന്ന് ഇവ തടയും.
അതുപോലെ കലോറികളും ഇവയില്‍ കുറവാണ്. ഇവ ജലാംശം ധാരാളം അടങ്ങിയ പഴങ്ങളാണ്. ഈ ഘടകങ്ങളെല്ലാം ഭാരം കുറയ്ക്കുന്നതിന് ഏറ്റവും ആവശ്യമായ കാര്യങ്ങളാണ്. സബര്‍ജല്ലി അതുപോലെ ഡയറ്ററി ഫൈബര്‍ ധാരാളം അടങ്ങിയ പഴമാണ്. ഇവ എങ്ങനെ വേണമെങ്കിലും കഴിക്കാം. ഡെസേര്‍ട്ടായും ഉള്‍പ്പെടുത്താം. ദഹനത്തെയും ഇവ വേഗത്തിലാക്കും. കിവി പഴം നിത്യേന കഴിച്ച് തുടങ്ങുക. പോഷകങ്ങളുടെ കേന്ദ്രമാണിത്. വിറ്റാമാന്‍ സി, വിറ്റാമിന്‍ കെ,, ഇതിനൊപ്പം ഫൈബറും ചേര്‍ന്നതാണ് കിവി പഴം. വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും കിവിയില്‍ ധാരാളമുണ്ട്. ഇത് ശരീര പോഷണത്തെയും സഹായിക്കും. തണ്ണീര്‍മത്തന്‍ അതുപോലെ ഒഴിവാക്കാനാവാത്ത പഴമാണ്. ഇതില്‍ ധാരാളം ജലാംശമുണ്ട്. തണ്ണിമത്തന്‍ കഴിച്ചാല്‍ ഒരു ദിവസം മുഴുവന്‍ വെള്ളം കുടിച്ച് ഊര്‍ജം സംഭരിച്ചത് പോലെ തോന്നും. കലോറികളും ഇവയില്‍ കുറവാണ്. ഓറഞ്ചുകളും നിങ്ങളുടെ ഭാരം കുറയ്ക്കും. വിറ്റാമിന്‍ സി ഇതിലുണ്ട്. ഫ്രഷ് ജ്യൂസും കഴിച്ചാല്‍ വേഗത്തില്‍ തന്നെ ഭാരം കുറയും.