ഭാരം കുറയ്ക്കാന്‍ നമ്മളെല്ലാം ഒരുപാട് ശ്രമിക്കുന്ന കാര്യങ്ങളായിരിക്കും. എന്നാല്‍ അത് വേണ്ടത്ര വിജയിക്കുന്നുണ്ടാവില്ല അല്ലേ. അതിന് കാരണങ്ങള്‍ നിരവധിയുണ്ട്. നമ്മള്‍ ഭക്ഷണം കുറയ്ക്കുന്നുണ്ടാവും. പക്ഷേ പകരം കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ ആവശ്യമായ കാര്യമായിരിക്കില്ല. ഇത് പലപ്പോഴും വിപരീത ഫലം മാത്രമേ ചെയ്യൂ. കാരണം കൊഴുപ്പ് അടങ്ങിയ ഭക്ഷണമാണ് നിങ്ങള്‍ കഴിക്കുന്നതെങ്കില്‍ ഈ ഡയറ്റ് പ്ലാന്‍ കൊണ്ട് യാതൊരു കാര്യവുമില്ല. പക്ഷേ നിങ്ങള്‍ കാര്യങ്ങള്‍ ശരിക്കും മനസ്സിലാക്കി ചെയ്താല്‍ ഭാരം കുറയ്ക്കുന്നത് ഒരു വിഷയമല്ല. വളരെ ഹെല്‍ത്തിയായിട്ടുള്ള അതുപോലെ തന്നെ എളുപ്പത്തില്‍ കഴിക്കാന്‍ പറ്റുന്നവ വേണം നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍. അതൊന്ന് നോക്കാം.
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍
ഫൈബര്‍ അടങ്ങുന്ന ഭക്ഷണങ്ങള്‍ നമ്മുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കും. കാരണം അവ ദഹിക്കാന്‍ സമയമെടുക്കും. അത് ദീര്‍ഘനേരം വയറ്റിലുണ്ടാവും. അതിലൂടെ ആവര്‍ത്തിച്ച് വിശക്കുന്നത് തടയാം. ധാന്യങ്ങളാണ് കൂടുതലായി കഴിക്കേണ്ടത്. ഓട്‌സ്, ക്വിനോവ, ബ്രൗണ്‍ റൈസ്, എന്നിവ ഫൈബറിന്റെ കലവറയാണ്. കടല, ബ്ലാക് ബീന്‍സ്, എന്നിവയും കഴിക്കാം. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ഇവയെല്ലാം കുറച്ച് വീതം ഉള്‍പ്പെടുത്താം. പ്രോട്ടീനുകള്‍ ധാരാളം വേണം. ഭാരം കുറയ്ക്കുന്നതിന് പ്രോട്ടീനുകളും സഹായിക്കും.
പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ നമ്മുടെ ശരീരം ഹോര്‍മോണുകളെ പുറത്തേക്ക് വിടും. അതിലൂടെ നമുക്ക് തന്നെ ഭക്ഷണം മതിയെന്ന് തോന്നാം. ചിക്കന്‍, മത്സ്യം, ടര്‍ക്കി, ടോഫു, ബീന്‍സ് എന്നിവ കഴിച്ചാല്‍ ദീര്‍ഘനേരം വിശക്കില്ല. പ്രോട്ടീനിന്റെ കലവറയുമാണ് ഇവ. സ്ഥിരമായി ഭക്ഷണത്തില്‍ വെണ്ണപഴം ഉള്‍പ്പെടുത്തുക. അതിനൊപ്പം നട്‌സും ശീലമാക്കുക. സീഡ്‌സില്‍ ഹെല്‍ത്തി ഫാറ്റുകള്‍ ഉണ്ട്. അതിലൂടെ ദഹനത്തെ പതിയെയാക്കും. നമ്മുടെ വയര്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ദീര്‍ഘനേരത്തേക്ക് വിശക്കില്ല. ഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറഞ്ഞാല്‍ തന്നെ ഭാരം കുറയും. സലാഡില്‍ അതുപോലെ ബദാമും ഉള്‍പ്പെടുത്തുക. വെണ്ണപഴം സാന്‍ഡ് വിച്ചിലും ഉള്‍പ്പെടുത്താം.
വെള്ളം ധാരാളം കുടിക്കാം. വെള്ളം ഡയറ്റില്‍ പ്രാധാന്യമുള്ളതാണ്. വെള്ളം ധാരാളം അടങ്ങിയ ഭക്ഷണം അതുപോലെ കഴിക്കാം. വെള്ളരി, ലെറ്റിയൂസ്, സെലറി എന്നിവ ധാരാളം അടങ്ങിയതാണ്. ഭക്ഷണത്തില്‍ കലോറികളൊന്നും അധികമായി ചേര്‍ക്കാതെ തന്നെ നമ്മുടെ ഉച്ചയൂണ് ഹെവി ആക്കാന്‍ ഇവ സഹായിക്കും. സൂപ്പുകളും, സ്റ്റ്യൂവും അതുപോലെ കഴിക്കാം. ധാരാളം പച്ചക്കറികള്‍ ഇതില്‍ ഉള്‍പ്പെടുത്താം. ശരീരത്തിലേക്ക് കൂടുതല്‍ ജലാംശം ഇവ എത്തിക്കും. ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ ഈ ഭക്ഷണങ്ങളെല്ലാം വളരെ നാച്ചുറലായിട്ടുള്ളവയാണ്. ഇത്തരം ഭക്ഷണങ്ങളില്‍ സ്വാഭാവികമായി ഫൈബറും, പോഷകങ്ങളും, ജലാംശവും അടങ്ങിയിട്ടുണ്ട്. അല്ലാതെ വരുന്നവയില്‍ ഫൈബറും പോഷകങ്ങളും കുറവായിരിക്കും. കലോറികളില്‍ ഇവ ഉയര്‍ന്ന് നില്‍ക്കും.