കുടവയര്‍ കുറയ്ക്കണമെന്ന് വല്ലാത്ത ആഗ്രഹമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് മുന്നില്‍ കിടിലന്‍ ഓപ്ഷനുകള്‍ ധാരാളമുണ്ട്. ഇതില്‍ ആദ്യത്തേത് കോഴിമുട്ടകളാണ്. ഇവ നല്ലൊരു പ്രോട്ടീന്‍ ഓപ്ഷനാണെന്ന് നിങ്ങള്‍ക്കറിയുമോ? എങ്കില്‍ ഇവ കഴിക്കാന്‍ പറ്റിയ ചില രീതികള്‍ പറഞ്ഞ് താരം. പുഴുങ്ങിയ മുട്ടകള്‍ക്കൊപ്പം പച്ചക്കറികള്‍ ചേര്‍ത്ത് കഴിക്കുക. അരിഞ്ഞിട്ട പച്ചക്കറികളാണ് ഏറ്റവും നല്ലത്. ഇതൊരു ലഘുഭക്ഷണമായി രാവിലെ കഴിക്കുക. അതിലൂടെ പോഷക സമൃദ്ധമായ ഒരു ബ്രേക്ക്ഫാസ്റ്റും നിങ്ങള്‍ക്ക് ലഭിക്കും. ഇത് നിങ്ങളുടെ കുടവയറിനെ അതിവേഗത്തില്‍ ഇല്ലാതാക്കും. പ്രോട്ടീനുകളുടെ കലവറ കൂടിയാണ് മുട്ടകള്‍. ഇവ കഴിക്കുന്നതിലൂടെ കലോറികളെ ദഹിപ്പിക്കാനുള്ള നിങ്ങളുടെ കരുത്ത് വര്‍ധിക്കുകയാണ് ചെയ്യുക. അതുവഴി ഭാരം കുറയ്ക്കുന്നത് എളുപ്പത്തിലാവും. ഫൈബര്‍ ധാരാളമുള്ളതും കലോറി കുറഞ്ഞതുമായ പച്ചക്കറികള്‍ നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം.
ഇവയെ ലഘുഭക്ഷണമായും പരിഗണിക്കാം. പച്ചക്കറികളില്‍ ധാരാളം വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ക്യാപ്‌സിക്കം, വെള്ളരി, ക്യാരറ്റ് എന്നിവ രാവിലെ തന്നെയുള്ള ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതെല്ലാം നമ്മുടെ ശരീരപോഷണത്തെ മെച്ചപ്പെടുത്തുന്നതാണ്. ഡയറ്ററി ഫൈബറും ധാരാളമായി പച്ചക്കറികളിലുണ്ട്. ഒരു ലഘുഭക്ഷണം കൊണ്ട് നിങ്ങളുടെ വയര്‍ നിറയ്ക്കാന്‍ ക്യാരറ്റും, വെള്ളരിയും കൊണ്ടെല്ലാം സാധിക്കും. അതിലൂടെ അമിതമായ ഭക്ഷണം കഴിപ്പും അവസാനിപ്പിക്കാം. ഭാരം കുറയ്ക്കാന്‍ ഇതൊരു നല്ല ഓപ്ഷനാണ്. മുട്ടയ്‌ക്കൊപ്പം ഫൈബര്‍ അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ബാലന്‍സായിട്ടുള്ള ഡയറ്റിന് സഹായിക്കും. വളരെ ക്വാളിറ്റിയുള്ള പ്രോട്ടീന്‍ ഇത് ശരീരത്തിലെത്തിക്കും. ആപ്പിളും, ബദാം കൊണ്ടുള്ള ബട്ടറും അതുപോലെ കുടവയര്‍ കുറയ്ക്കാനുള്ള നല്ലൊരു ഓപ്ഷനാണ്. ആപ്പിളുകള്‍ ഡയറ്ററി ഫൈബറിനാല്‍ സമ്പുഷ്ടമായ ഫ്രൂട്ട്‌സാണ്. സോല്യൂബിള്‍ ഫൈബറായ പെക്ടിനും ഇതില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവും ഇത് കുറയ്ക്കും.
നമ്മുടെ ദഹനത്തെയും ഇത് സഹായിക്കും. ആപ്പിള്‍ മികച്ചൊരു ലഘുഭക്ഷണമാണ്. കലോറികള്‍ വളരെ കുറവാണ് ആപ്പിളില്‍. അതുപോലെ ബദാം ബട്ടറില്‍ പ്രോട്ടീനുകള്‍ ധാരാളമുണ്ട്. ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പും ഇവയിലുണ്ട്. ഇത് രണ്ട് ചേര്‍ന്നാല്‍ ഭാരം കുറയുമെന്ന് ഉറപ്പാണ്. ഓട്‌സും നട്‌സും ചിയാ സീഡ്‌സ് അടക്കമുള്ള വിത്തുകളും ചേര്‍ന്ന ഓട്മീലും കറുവപ്പട്ടയും ചേര്‍ത്ത് കഴിക്കും. ഓട്മീല്‍ ഫൈബറിനാല്‍ സമ്പുഷ്ടമാണ്. ഇതിലും ഫൈബര്‍ അടങ്ങിയിട്ടുണ്ട്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033