ഭാരം കുറയ്ക്കാന്‍ നമ്മള്‍ പല ഓപ്ഷനുകളും പരീക്ഷിച്ച് നോക്കുന്നുണ്ടാവും. എന്നാല്‍ കൃത്യമായി ശരിയായി വരുന്നത് എന്താണെന്ന് നമുക്ക് മനസ്സിലാവാന്‍ കുറച്ച് സമയെടുക്കും. കാരണം ഭാരം കുറയ്ക്കുന്നതും കുടവയര്‍ കുറച്ച് കൊണ്ടുവരുന്നതുമെല്ലാം കുറച്ച് നീണ്ട പ്രക്രിയയാണ്. നമ്മുടെ ഭക്ഷണം കൊണ്ടും അതിന് ബാലന്‍സ് ചെയ്ത വ്യായാമങ്ങളും കൊണ്ട് മാത്രമേ ഭാരം കുറച്ച് കൊണ്ടുവരാന്‍ സാധിക്കൂ. ചിലര്‍ക്ക് ഡയറ്റിനോട് താല്‍പര്യമുണ്ടെങ്കിലും ഫിറ്റ്‌നെസ്സില്‍ വലിയ താല്‍പര്യം കാണില്ല. അങ്ങനെയുള്ളവര്‍ക്ക് ഭക്ഷണത്തിന്റെ അളവ് കുറച്ച് ഭാരം കുറച്ച് കൊണ്ടുവരാന്‍ സാധിക്കും. ഫിര്‍നി ഒരു ഇന്ത്യന്‍ ഡെസേര്‍ട്ടാണ്. ഉത്തരേന്ത്യയില്‍ വളരെ പോപ്പുലറാണിത്. കേരളത്തിലെ പായസം പോലെയാണിത്. നാവിന് വളരെയധികം സ്വാദ് ഇതിലൂടെ ലഭിക്കും. പല കാര്യങ്ങള്‍ ചേര്‍ന്നാണ് ഇവ ഉണ്ടാക്കുക. ആരോഗ്യപ്രദമാണ്. അതുപോലെ ധാരാളം പോഷകങ്ങളും അത് സമ്മാനിക്കും. ഫിര്‍നിയില്‍ പാല്‍ അടങ്ങിയിട്ടുണ്ട്. ഇത് കാല്‍സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് എത്തിയിരിക്കും. അരിയും ഇതില്‍ ഉണ്ട്. അത് കാര്‍ബോഹൈഡ്രേറ്റ്‌സും ഊര്‍ജവും നമുക്ക് സമ്മാനിക്കും. ഭാരം കുറയ്ക്കാന്‍ ആവശ്യമായ എല്ലാംഫിര്‍നിയില്‍ ഉണ്ട്. ദീര്‍ഘനേരം നമുക്ക് വിശക്കുകയുമില്ല.
ഡാര്‍ക് ചോക്ലേറ്റ് ശരീരത്തിന് ഗുണങ്ങള്‍ നല്‍കും. ഇതൊരു ഡയറ്റിംഗ് ഓപ്ഷനായും പരിഗണിക്കാം. ഡാര്‍ക് ചോക്ലേറ്റ് നമ്മുടെ ശരീര പോഷണത്തെ സഹായിക്കും. നമ്മുടെ ദഹനത്തിനും ഇത് ഗുണകരമാണ്. അതുവഴി ഭാരം കുറയ്ക്കാന്‍ സാധിക്കും. നമ്മുടെ മൊത്തം ആരോഗ്യത്തെയും ഇതുവഴി നല്ല രീതിയിലാക്കാന്‍ ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ട് സാധിക്കും. ദീര്‍ഘനേരം വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താനും ഡാര്‍ക് ചോക്ലേറ്റ് സഹായിക്കും. പാകം ചെയ്ത ആപ്പിളും, കറുവപ്പട്ടയും മികച്ച ഡെസേര്‍ട്ടാണ്. ശരീരത്തിന് ആവശ്യമായ മധുരം ഇതിലൂടെ ലഭിക്കും. നമുക്ക് ഡെസേര്‍ട്ട് കഴിക്കണമെന്ന് തോന്നുകയും അതേ സമയം വിശപ്പും നന്നായിട്ടുണ്ടെങ്കില്‍ ഈ രണ്ട് കാര്യങ്ങളും തന്നെ കഴിക്കുക. ശരീരത്തിന് 96 കലോറികളാണ് ഇതിലൂടെ ലഭിക്കുക.