കുടവയറും അമിത ഭാരവും, ഇന്ത്യയിലെ നല്ലൊരു വിഭാഗം ആളുകളെയും അലട്ടുന്ന കാര്യമാണിത്. പക്ഷേ അതിനെ നമുക്ക് മറികടക്കാന്‍ സാധിക്കും. എങ്ങനെ എന്ന് ആരും ചോദിച്ച് പോകും. നമ്മുടെ ചിട്ടകളെല്ലാം ചെറുതായി ഒന്ന് മാറ്റുന്നതാണ് ഏറ്റവും നല്ലത്. എന്ന് കരുതി എല്ലാം ഒഴിവാക്കണമെന്നല്ല പറഞ്ഞ് വരുന്നത്. ചില കാര്യങ്ങള്‍ നമ്മള്‍ അമിതമായി കഴിക്കുന്നത് നിര്‍ത്തണം. അതായത് നമ്മുടെ ഡയറ്റിലാണ് ആദ്യം മാറ്റം വരേണ്ടത്. അതിന് ശേഷം ഫിറ്റ്‌നെസ്സിലേക്കും കടക്കാം. ചില കാര്യങ്ങള്‍ നമ്മുടെ ഡയറ്റില്‍ ഇല്ലെങ്കില്‍ അവ തീര്‍ച്ചയായും ഉള്‍പ്പെടുത്തണം. കാരണം അമിത ഭക്ഷണത്തിന് പകരം ഇവ കഴിച്ചാലും നമ്മള്‍ മെലിയും. ഏതൊക്കെയാണ് നമ്മള്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്ന് നോക്കാം.
ഡ്രൈ ഫ്രൂട്ട്‌സ് വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് കഴിക്കുന്നത് ഭാരം അത്ഭുകരമായ രീതിയില്‍ കുറയ്ക്കാന്‍ സഹായിക്കും. ആദ്യം ബദാമില്‍ നിന്ന് തുടങ്ങാം. ബദാമില്‍ ധാരാളം ആരോഗ്യകരമായ കൊഴുപ്പും, ഫൈബറും, പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് ദീര്‍ഘനേരത്തേക്ക് വരാതെ സഹായിക്കും. രാത്രി മുഴുവന്‍ വെള്ളത്തില്‍ ബദാം കുതിര്‍ത്ത് വെക്കുക. രാവിലെ ആദ്യ കഴിക്കേണ്ടത് ഇതായിരിക്കും. മോണോസാറ്റുറേറ്റഡ് കൊഴുപ്പ് നമ്മുടെ കുടവയറിനെ ഇല്ലാതാക്കും. ഉയര്‍ന്ന അളവില്‍ മഗ്നീഷ്യമുള്ളത് രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കും.
വാല്‍നട്ടുകള്‍ നല്ലത് വാല്‍നട്ടുകള്‍ നമ്മുടെ ശരീരത്തിന് വേണ്ട ഒരുപാട് കാര്യങ്ങളുള്ളവയാണ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഇതിലുണ്ട്. രാത്രിയില്‍ ഇത് കുതിര്‍ത്ത് വെക്കുക. ഇതിലെ പോഷകങ്ങള്‍ കൂടുതലായി അതിലൂടെ നമ്മളിലെത്തും. ശരീരപോഷണത്തെ ഇത് പരിപോഷിപ്പിക്കും. അതോടൊപ്പം വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്തും. അമിതമായി ഭക്ഷണം കഴിക്കുന്നത് അതിലൂടെ തടയാം. പ്രഭാത ഭക്ഷണത്തിലും വാല്‍നട്ടുകള്‍ ഉള്‍പ്പെടുത്താം. നമ്മുടെ ഭാരം വേഗത്തില്‍ കുറയാന്‍ ഇത് സഹായിക്കും. പ്രൂണ്‍സ് അഥവാ ഉണങ്ങിയ പ്ലംപഴം ഉണങ്ങിയ പ്ലംപഴം കഴിക്കുന്നത് ഒരുപാട് ഗുണങ്ങള്‍ ശരീരത്തിന് നല്കും. ഡയറ്ററി ഫൈബര്‍ ധാരാളം പ്ലം പഴത്തിലുണ്ട്. സ്വാഭാവിക മധുരവും ഇതിലുണ്ട്.
നമ്മുടെ ചര്‍മത്തെ ഇത് മൃദുവാക്കി മാറ്റും. നമ്മുടെ ദഹനം ഇത് മികച്ചതാക്കും. അതിലൂടെ ഭാരം കുറയാനും സഹായകരമാകും. കുടവയര്‍ ഉണ്ടാവുമെന്ന ഭയവും അതിലൂടെ ഒഴിവാക്കാം. റേസിനുകള്‍ മറക്കാതെ കഴിക്കുക റേസിനുകള്‍ അഥവാ ഉണക്ക മുന്തിരി ടേസ്റ്റി ഡ്രൈ ഫ്രൂട്ടാണ്. ഇത് വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കും. രാത്രി ഇത് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. അതിലൂടെ ഉണക്കമുന്തിരി കൂടുതല്‍ വെള്ളത്തെ വലിച്ചെടുക്കും. ഇത് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെ ജലാംശമാണ് വര്‍ധിക്കുക. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് റേസിനുകള്‍. അത് ദഹനത്തെയും വേഗത്തിലാക്കും.
സ്വാഭാവികമായ മധുരത്തിലൂടെ നമ്മുടെ ശരീരത്തിലെ ഊര്‍ജനിരക്ക് ഉയരും. രക്തത്തിലെ പഞ്ചസാരയുടെ അളവും ഇതിലൂടെ നിയന്ത്രിച്ച് നിര്‍ത്തും. പ്രഭാതഭക്ഷണത്തിനൊപ്പം കുതിര്‍ത്ത് വെച്ച റെയ്‌സിനുകളും കഴിച്ച് തുടങ്ങുക. അത്തിപ്പഴം ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്തണം. ഫൈബര്‍ ധാരാളം ഇതിലുണ്ട്. വിറ്റാമിനുകളും ധാതുലവണങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. സ്വാഭാവികമായ മധുരം നിങ്ങളിലെ മധുരപ്രേമിയെ സംതൃപ്തരാക്കും. ഒപ്പം മികച്ച പോഷകങ്ങളും ശരീരത്തിലെത്തിക്കും. രാത്രി കുതിര്‍ത്ത് വെച്ച് കൃത്യ സമയത്ത് കഴിക്കാനും ശ്രമിക്കുക.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033