Sunday, May 11, 2025 6:42 am

അമിത വണ്ണം കുറക്കാന്‍ ഇതാ എളുപ്പവഴികള്‍

For full experience, Download our mobile application:
Get it on Google Play

തെറ്റായ ഭക്ഷണശീലങ്ങളും മോശം ജീവിതശൈലിയും കാരണം മിക്കവരും അമിതവണ്ണത്തിന് ഇരയാകുന്നു. ശരീരഭാരം കുറയ്ക്കാനായി മിക്ക ആളുകളും ഭക്ഷണനിയന്ത്രണത്തോടൊപ്പം മണിക്കൂറുകളോളം ജിമ്മില്‍ ചെലവഴിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പലപ്പോഴും പ്രഭാതഭക്ഷണം ഒഴിവാക്കുകയോ വളരെ കുറച്ച് ഭക്ഷണം കഴിക്കുകയോ ചെയ്യുന്നതായി കാണാറുണ്ട്. എന്നാല്‍ ഇത് നിങ്ങളുടെ ഭാരം കുറയ്ക്കുന്നതിന് പകരം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? അതെ ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടെ രാവിലെ പോഷകപ്രദമായ കനത്ത പ്രഭാതഭക്ഷണം കഴിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു.

യഥാര്‍ത്ഥത്തില്‍ രാവിലെ കഴിക്കുന്ന ഭക്ഷണം ആ ദിവസത്തെ മുഴുവന്‍ ജോലിക്ക് ആവശ്യമായ ഊര്‍ജ്ജം നമുക്ക് നല്‍കും. പ്രഭാതഭക്ഷണം ഒഴിവാക്കുകയോ രാവിലെ തെറ്റായ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ആസക്തി വര്‍ദ്ധിപ്പിക്കും. അതേസമയം ആരോഗ്യകരമായ പ്രഭാതഭക്ഷണം ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നതോടൊപ്പം വളരെനേരം വയര്‍ നിറയ്ക്കുകയും ചെയ്യും. എന്നാല്‍ പലര്‍ക്കും ശരീരഭാരം കുറയ്ക്കാനായി രാവിലെ എന്ത് കഴിക്കണമെന്ന് അറിയില്ല.

ശരീരഭാരം കുറയ്ക്കാന്‍ പനീര്‍ കഴിക്കുന്നത് വളരെയേറെ ഗുണം ചെയ്യും. ഇതില്‍ പ്രോട്ടീന്‍, കാല്‍സ്യം, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. തടി കുറക്കണമെങ്കില്‍ പനീര്‍ പല വിധത്തില്‍ നിങ്ങള്‍ക്ക് രാവിലെ പ്രാതലില്‍ കഴിക്കാം. നിങ്ങള്‍ക്ക് പനീര്‍ സാന്‍ഡ്വിച്ചോ അല്ലെങ്കില്‍ റൊട്ടിക്കൊപ്പം പനീര്‍ ബുര്‍ജിയോ കഴിക്കാം. ഇതുകൂടാതെ നിങ്ങള്‍ക്ക് രാവിലെ ഉപ്പും കുരുമുളകും ചേര്‍ത്ത് അസംസ്‌കൃത പനീറും കഴിക്കാം. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യുന്നു. തടി കുറയ്ക്കാന്‍ ഓട്സ് ഏറെ ഗുണം ചെയ്യും. പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങള്‍ ഇതില്‍ ധാരാളമായി കാണപ്പെടുന്നു. ഓട്‌സ് കഴിക്കുന്നതിലൂടെ വളരെനേരം വയര്‍ നിറഞ്ഞ് നില്‍ക്കുകയും ദഹനം ആരോഗ്യകരമാവുകയും ചെയ്യും. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഓട്‌സ് തയാറാക്കാം. ഓടട്‌സില്‍ ധാരാളം പച്ചക്കറികള്‍ ചേര്‍ക്കുന്നത് അതിന്റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കും. ശരീരഭാരം കുറയ്ക്കാനുള്ള നല്ലൊരു പ്രഭാതഭക്ഷണമാണ് ഇഡ്ഡലി-സാമ്പാര്‍. ഇത് കഴിക്കാന്‍ രുചികരം എന്നതിലുപരി ആരോഗ്യകരവുമാണ്. പ്രോട്ടീന്‍, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇത്. എളുപ്പം ദഹിക്കുന്ന ഒരു ഭക്ഷണമാണ് ഇഡ്ഡലി. ഇത് കഴിച്ചാല്‍ വളരെ നേരം വിശപ്പ് തോന്നില്ല.

ഏത് രീതിയില്‍ കഴിച്ചാലും ദിവസവും ഒരു മുട്ട കഴിക്കുന്നത് ഉറപ്പാക്കുക. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. മുട്ടയേക്കാള്‍ മികച്ച പ്രോട്ടീന്റെ ഉറവിടം വേറെ എന്തുണ്ട്. പ്രോട്ടീന് പുറമെ നല്ല കൊഴുപ്പിന്റെ ഉറവിടം കൂടിയാണിത്. രാവിലെ മുട്ട കഴിക്കുന്നത് ദിവസം മുഴുവന്‍ നിങ്ങളെ ഊര്‍ജ്ജസ്വലമാക്കും. വാഴപ്പഴം കഴിച്ചാല്‍ തടി കൂടുമെന്ന് വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. ഇത് സത്യത്തില്‍ തെറ്റാണ്. കാരണം നിങ്ങള്‍ വാഴപ്പഴം മിതമായി കഴിക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് അനുയോജ്യമായ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണമായി മാറുന്നു. ഊര്‍ജ്ജത്തിന്റെ ഒരു പവര്‍ ഹൗസാണ് വാഴപ്പഴം. ഇത് നിങ്ങളെ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്ന അനാരോഗ്യകരമായ ഭക്ഷണങ്ങളില്‍ നിന്ന് തടയുന്നു. നിങ്ങള്‍ക്ക് പാല്‍ ഇഷ്ടമല്ലെങ്കില്‍ പാലില്‍ നിന്ന് ലഭിക്കുന്ന തൈര് ഉപയോഗിച്ച് പോഷകനഷ്ടം നികത്താം. ഇതില്‍ ആവശ്യത്തിന് കാല്‍സ്യവും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്‌സ് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.

രാവിലെ ചായ കുടിക്കുന്ന ശീലമുണ്ടെങ്കില്‍ തടി കുറയ്ക്കാനായി നിങ്ങള്‍ക്ക് ഗ്രീന്‍ ടീ തിരഞ്ഞെടുക്കാം. ആദ്യം അതിന്റെ രുചി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെന്നു വരില്ല. എന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടേതായ രീതിയില്‍ ഒരു രുചി നല്‍കാം. നിങ്ങള്‍ക്ക് ഇതിലേക്ക് ഇഞ്ചി, കറുവപ്പട്ട, അല്‍പം നാരങ്ങ തുടങ്ങി വ്യത്യസ്ത രുചികള്‍ ചേര്‍ക്കാം. എന്നാല്‍ ഇതില്‍ ഒരു തരത്തിലും മധുരം ചേര്‍ക്കരുത്. നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളാണെങ്കില്‍ നിങ്ങളുടെ ഡയറ്റ് പ്ലാനില്‍ രാവിലെ തീര്‍ച്ചയായും നട്‌സ് ഉള്‍പ്പെടുത്തുക. ഇത് നിങ്ങളെ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലനാക്കും. ബദാം, വാല്‍നട്ട്, പിസ്ത, കശുവണ്ടി എന്നിവ തൈരില്‍ കലര്‍ത്തി കഴിക്കുന്നത് നല്ലതാണ്. പ്രോട്ടീന്‍, പോളിഫെനോള്‍സ്, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ അത്ഭുതകരമായ ഉറവിടമാണ് പീനട്ട് ബട്ടര്‍. ഈ പോഷകങ്ങളെല്ലാം നിങ്ങളുടെ ശരീരത്തിന് വളരെ ഉപയോഗപ്രദമാണ്. അതില്‍ നിന്നാണ് നിങ്ങളുടെ ശരീരത്തിന് ദിവസം മുഴുവന്‍ ഊര്‍ജം ലഭിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുധാകരനെ മാറ്റിയതിൽ പ്രതിഷേധിച്ച് പോസ്റ്റർ

0
തിരുവനന്തപുരം : കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുധാകരനെ മാറ്റിയതിൽ...

ചൈന പ്രിയപ്പെട്ട സുഹൃത്ത് ; പാക് ജനതയെ അഭിസംബോധന ചെയ്ത് ഷെഹബാസ് ഷെരീഫ്

0
ലാഹോർ: ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ ലംഘിച്ചതിന് പിന്നാലെ പാക് ജനതയെ അഭിസംബോധന...

പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതോടെ ലോകരാഷ്ട്രങ്ങൾക്കിടയിൽ അപമാനിക്കപ്പെട്ട് അമേരിക്ക

0
ദില്ലി : പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതോടെ ലോകരാഷ്ട്രങ്ങൾക്കിടയിൽ അപമാനിക്കപ്പെട്ടത് അമേരിക്കയാണ്....

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി

0
ലണ്ടൻ: പ്രീമിയർ ലീഗിൽ തരംതാഴ്ത്തൽ ഉറപ്പിച്ച സതാംപ്ടണിനോട് സമനിലയിൽ കുരുങ്ങി മാഞ്ചസ്റ്റർ...