തിരുവല്ല: മലങ്കര മാർത്തോമ്മ സഭയിൽ നവാഭിക്ഷക്തരായ സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഈവാനിയോസ്, മാത്യൂസ് മാർ സെറാഫിം എന്നീ തിരുമേനിമാർക്ക് മാർത്തോമ്മാ സുറിയാനി സഭ നിരണം – മാരാമൺ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ എടത്വ ആനപ്രാമ്പാൽ മാർത്തോമ്മാ പള്ളിയിൽ ഡിസംബർ 6 ബുധൻ ഉച്ചയ്ക്ക് 3 ന് സ്വീകരണം നടത്തുന്നു. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ ചേരുന്ന അനുമോദന സമ്മേളനം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മുൻ ചീഫ് സെക്രട്ടറി ഡോ. ജിജി തോംസൺ ഐ. എ. എസ്. മുഖ്യപ്രഭാഷണം നടത്തും.
ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലിത്ത, ബിഷപ്പ് തോമസ് കെ. ഉമ്മൻ, ഭദ്രാസന സെക്രട്ടറി റവ. മാത്യൂസ് എ.മാത്യു, ട്രഷറാർ അനീഷ് കുന്നപ്പുഴ എന്നിവർ അനുമോദന സന്ദേശങ്ങൾ നല്കും. പള്ളി കവാടത്തിൽ നിന്ന് അഭിനവ തിരുമേനിമാരേയും വിശിഷ്ടാതിഥികളെയും സ്വീകരിച്ച് ദൈവാലയത്തിലേക്ക് ആനയിക്കുമെന്ന് കൺവീനർ ലിനോജ് ചാക്കോയും ഇടവക വികാരി റവ. ജോസ് സി. ജോസഫ് മാത്യുവും അറിയിച്ചു.