Monday, April 21, 2025 11:00 pm

ഇസ്രായേല്‍ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നു : കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഇസ്രായേലില്‍ അതിക്രമിച്ച് കടന്ന് നിരപരാധികളായ ജനങ്ങളെ ക്രൂരമായി കൊലപ്പെടുത്തുകയും തടവിലാക്കുകയും മൃതശരീരങ്ങളെപ്പോലും അപമാനിക്കുകയും ജനങ്ങളെ മനുഷ്യ കവചമാക്കി അക്രമം തുടരുകയും ചെയ്യുന്ന കിരാതന്മാരായ ഹമാസ് ഭീകരരുടെ പ്രവര്‍ത്തനങ്ങളെ അപലപിക്കുകയും സ്വന്തം ജനത്തിന്റെ സംരക്ഷണത്തിനുള്ള ഇസ്രായേലിന്റെ അവകാശത്തിന് പിന്തുണ നല്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്യുന്നതായി സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സംസ്ഥാന നേതൃയോഗം പ്രസ്താവിച്ചു.

മതവികാരങ്ങളുണര്‍ത്തി നടത്തുന്ന ഭീകരതയെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി താലോലിക്കുന്നവര്‍ വലിയ വില നല്‌കേണ്ടി വരുമെന്നും എല്ലാ തരത്തിലുള്ള അക്രമങ്ങളെയും എതിര്‍ക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുക മാനവധര്‍മ്മമാണെന്നും ഗാസയിലെ നിരപരാധികളായ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് മനുഷ്യ ഇടനാഴി ഉണ്ടാക്കുവാനുള്ള ശ്രമങ്ങള്‍ക്കും മേഖലയിലെ സമാധാനത്തിനും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും കെ.സി.സി. നേതൃയോഗം പ്രസ്താവിച്ചു. കെ.സി.സി. പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ട്രഷറാര്‍ റവ. ഡോ. എല്‍. ടി. പവിത്രസിംഗ്, ജോജി പി. തോമസ്, സ്മിജു ജേക്കബ്, ലിനോജ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. ഫോട്ടോ: കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് നേതൃയോഗം പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു. സ്മിജു ജേക്കബ്, ജോജി പി. തോമസ്, ഡോ. പ്രകാശ് പി. തോമസ്, റവ. ഡോ. എല്‍.ടി. പവിത്രസിംഗ്, ലിനോജ് ചാക്കോ എന്നിവര്‍ സമീപം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നൽകിയ ഹർജി...

0
ദില്ലി: മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്...

വേനല്‍മഴ ശക്തമായതോടെ അങ്ങാടി വലിയതോട്ടില്‍ മാലിന്യം നിറയുന്നു

0
റാന്നി: വേനല്‍മഴ ശക്തമായതോടെ അങ്ങാടി വലിയതോട്ടില്‍ മാലിന്യം നിറയുകയാണ്. വെള്ളത്തിൽ ഒഴുകിയെത്തുന്ന...

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ താഴെ തലത്തിലുള്ള ഉദ്യോഗസ്ഥർക്കെതിരെ മാത്രം സസ്പെൻഷൻ നടപടി സ്വീകരിച്ചത്...

0
പത്തനംതിട്ട : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൻ്റെ മേൽനോട്ടവും സുരക്ഷ ക്രമീകരണങ്ങളും...

കൊടുമൺ പഞ്ചായത്ത് 14-ാം വാർഡ് മഹാത്മജി കുടുബസംഗമം നടത്തി

0
ഐക്കാട് : കൊടുമൺ പഞ്ചായത്ത് 14-ാം വാർഡ് മഹാത്മജി കുടുബസംഗമം രഘു...