തിരുവല്ല : ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കർമാരുടെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം മൂന്നര മാസം പിന്നിട്ടിട്ടും ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് കാസർഗോഡു നിന്നും ആരംഭിച്ച രാപകൽ സമരയാത്ര ജൂൺ 9നും 10നും ജില്ലയിൽ പര്യടനം നടത്തും. 9നു രാവിലെ 10ന് തിരുവല്ലയിൽ നിന്ന് പര്യടനം ആരംഭിക്കും. സമരയാത്രയ്ക്കുള്ള സ്വീകരണ പരിപാടിയുടെ വിജയത്തിനായി സംഘടിപ്പിച്ച സ്വാഗതസംഘ രൂപീകരണ സമ്മേളനം പ്രൊഫ.ഫിലിപ്പ് എൻ.തോമസ് ഉദ്ഘാടനം ചെയ്തു. ജോസഫ് എം.പുതുശേരി അദ്ധ്യക്ഷത വഹിച്ചു.
അനു ജോർജ്, വർഗീസ് മാമൻ, സൈമൺ ജോൺ, പി.ജി.പ്രസന്നകുമാർ, രാജേഷ് ചാത്തങ്കരി, സി.പി.ജോൺ, സാം ഈപ്പൻ, എസ്.രാധാമണി, വർഗീസ് ജോൺ, വിശാഖ് വെൺപാല, ജെയിംസ് കണ്ണിമല, ജോൺ മുക്കത്ത്, കെ.ജി.അനിൽകുമാർ, ബിജോയി ഡേവിഡ്, അഭിലാഷ് വെട്ടിക്കാടൻ, വി.ആർ.രാജേഷ്, എബി വർഗീസ്, ലളിതമ്മ ജോയ് എന്നിവർ പ്രസംഗിച്ചു.വർഗീസ് മാമൻ ചെയർമാനും രാജേഷ് ചാത്തങ്കരി കൺവീനറുമായി 101അംഗ സ്വാഗതസംഘം രൂപീകരിച്ചു. എം.എ.ബിന്ദു നയിക്കുന്ന രാപ്പകൽ സമരയാത്ര 17ന് സെക്രട്ടറിയേറ്റ് നടയിൽ സമാപിക്കും.