ചക്കരക്കല്ല് : പടന്നോട്ട് മെട്ടക്ക് സമീപം വീട്ടുമുറ്റത്ത് ഉപേക്ഷിച്ച കാറില്‍നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തി. ഷൈനാ നിവാസില്‍ ഭാസ്കരന്റെ വീട്ടുമുറ്റത്താണ് ഞായറാഴ്ച രാത്രി 12ഓടെ സ്വിഫ്റ്റ് കാര്‍ ഉപേക്ഷിച്ചത്. കാറിന് ഇരട്ട നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നു. കെ.എല്‍ 14 ആര് 5341, കെ.എല്‍ 14 വൈ 1967 എന്നീ നമ്പര്‍ പ്ലേറ്റുകള്‍ തമ്മില്‍ ഒട്ടിച്ച നിലയിലായിരുന്നു.
പോലീസ് അന്വേഷണത്തില്‍ കാസര്‍കോട് സ്വദേശിയുടേതാണ് കാറെന്ന് കണ്ടെത്തിയിട്ടുണ്ട്. രാത്രി 11.30ഓടെ രണ്ടുപേര്‍ വീടിന്റെ മുറ്റത്തുവന്ന് കാറിന് ചെറിയ തകരാര്‍ ഉണ്ടെന്ന് പറഞ്ഞാണ് കാര്‍ നിര്‍ത്തിയിട്ടതെന്ന് വീട്ടുടമ പറഞ്ഞു. കാറിന്റെ പിന് ഗ്ലാസ് തകര്‍ന്ന നിലയിലാണ്. വാഹനത്തിലും വീടിന്റെ മുറ്റത്തും ചോരപ്പാടുകളും ഉണ്ടായിരുന്നു. കണ്ണൂരില്‍നിന്ന് എത്തിയ വിരലടയാള വിദഗ്ധരും ചക്കരക്കല്ല് പോലീസും കാര്‍ പരിശോധന നടത്തിയപ്പോഴാണ് വാള്, കത്തിവാള് മുതലായ മാരകായുധങ്ങളും മദ്യക്കുപ്പിയും മറ്റും കണ്ടെത്തിയത്. സയന്റിഫിക് ഓഫിസര്‍ പി.ശ്രീജ, വിരലടയാള വിദഗ്ധ പി. സിന്ധു എന്നിവര്‍ സ്ഥലത്തെത്തി. ചക്കരക്കല്ല് പോലീസ് ഇന്‍സ്പെക്ടര്‍ എന്‍.കെ. സത്യനാഥന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
വീട്ടുമുറ്റത്ത് ഉപേക്ഷിച്ച കാറില്‍നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തി
RECENT NEWS
Advertisment