കൊല്‍ക്കത്ത: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ സോമന്‍ മിത്ര (78) അന്തരിച്ചു. വൃക്ക-ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. 1972 മുതല്‍ 2006വരെ ചൗരീഗി ജില്ലയിലെ സിയാല്‍ദ മണ്ഡലത്തില്‍ എംഎല്‍എ ആയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. ഇദ്ദേഹത്തിന്റെ കൊറോണ വൈറസ് പരിശോധന ഫലം നെഗറ്റീവായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മരണ സമയത്ത് ഭാര്യയും മകനും ഒപ്പമുണ്ടായിരുന്നു.
തന്റെ ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസില്‍ ചെലവഴിച്ച നേതാവായിരുന്നു സോമന്‍ മിത്ര. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യൂത്ത് കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന കാലത്ത് അവരുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് സോമന്‍ മിത്ര.