തിരുവനന്തപുരം: രണ്ട് കയ്യിലും കളിപ്പാട്ടവുമായി റോഡിലേക്ക് പിച്ചവെച്ച ഒരു വയസ്സുകാരന്റെ വീഡിയോ കാഴ്ചക്കാരെ ചെറുതൊന്നുമല്ല പേടിപ്പിച്ചത്. മുന്നോട്ട് പോയ ഒരു കാർ കുഞ്ഞിന്റെ അരികിൽ നിൽക്കുന്നതും അതിൽ നിന്നൊരാൾ ഇറങ്ങി വന്ന് കുഞ്ഞിനെ തിരികെ വീട്ടിലേക്ക് എടുത്തു കൊണ്ടുവിടുന്നതുമാണ് പിന്നീട് നാം കണ്ടത്. ഈ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് നിരവധി പേരാണ് അഭിനന്ദനമറിയിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഈ ചിത്രം പങ്കുവെച്ച് അഭിനന്ദനം അറിയിക്കുന്നുണ്ട്. വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലേക്ക് കയ്യിൽ കളിപ്പാട്ടങ്ങളുമായി നടന്ന പിഞ്ചുകുഞ്ഞിനെ കോരിയെടുത്ത പൊന്നാനി സ്വദേശി മുസീറിനെ ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നു. മനുഷ്യൻ എത്ര സുന്ദരമായ പദം..!!! അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നതിങ്ങനെ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.