പച്ചക്കറിമാത്രം കഴിച്ച് ജീവിക്കുന്നവരോട് ഇത് എങ്ങിനെ സാധിക്കുന്നു എന്ന് ചോദിക്കുന്നവരായിരിക്കാം നമ്മള്‍. സസ്യാഹാരങ്ങള്‍ മാത്രം കഴിച്ചാല്‍ അതില്‍ എന്തെങ്കിലും ഗുണമുണ്ടോ? സസ്യാഹാരങ്ങള്‍ കഴിച്ചാല്‍ മാത്രം ജീവിക്കാന്‍ സാധിക്കുമോ? എന്നിങ്ങനെ നിരവധി സംശയങ്ങള്‍ നിരവധി ആളുകള്‍ക്കുണ്ട്. മാംസം കഴിക്കുന്നത് പോലെ തന്നെ സസ്യാഹാരങ്ങളും നമ്മളുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്നുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
സസ്യാഹാരങ്ങള്‍ എന്ന് പറയുമ്പോള്‍ എല്ലാവരും പഴം പച്ചക്കറികള്‍ മാത്രമാണ് ചിന്തിക്കുക. എന്നാല്‍, നമ്മള്‍ കഴിക്കുന്ന ചോറ്, അല്ലെങ്കില്‍ മറ്റ് ധാന്യവര്‍ഗ്ഗങ്ങള്‍, നട്‌സ്, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാം തന്നെ സസ്യാഹാരത്തില്‍ പെടുന്നവയാണ്. നമ്മള്‍ സസ്യാഹാരം കഴിക്കുമ്പോള്‍ അതില്‍ നിന്നും നാരുകള്‍, മഗ്നീഷ്യം, ഫോലേറ്റ്, വിറ്റമിന്‍ എ, വിറ്റമിന്‍ സി, വിറ്റമിന്‍ ഇ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നമ്മളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടാതെ ശരീരത്തില്‍ അയേണ്‍ ലഭിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ലഭിക്കുന്ന മറ്റ് ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
ശരീരഭാരം കുറയ്ക്കുന്നു
ഇന്ന് നിരവധി ആളുകള്‍ വെജിറ്റേറിയന്‍ ആഹാരങ്ങള്‍ പിന്തുടരുന്നവരാണ്. ഇത്തരത്തില്‍ വെജിറ്റേറിയന്‍ ആഹാരം പതിവാക്കിയാല്‍ മറ്റ് ആഹാരം കഴിക്കുന്നതിനേക്കാള്‍ കുറവ് ഫാറ്റ് മാത്രമാണ് ശരീരത്തില്‍ എത്തുക. അതിനാല്‍ തന്നെ ഇവര്‍ക്ക് കൊളസ്‌ട്രോള്‍ വരാനുള്ള സാധ്യത വളരെ കുറവാണ്. അതുപോലെ തന്നെ ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
പ്രമേഹം കുറയ്ക്കും
ചില പഠനങ്ങള്‍ പ്രകാരം വെജിറ്റേറിയന്‍ ആയിട്ടുള്ളവരില്‍ പ്രമേഹം കിട്ടാനുള്ള സാധ്യത കുറവാണെന്നാണ് പറയുന്നത്. ഇത് മാത്രമല്ല വൃക്കയുടെ പ്രവര്‍ത്തനം നല്ലരീതിയില്‍ നടക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇന്‍സുലിന്‍ റെസിസസ്റ്റ്ന്‍സ് കുറയ്ക്കാനും അതുവഴി രക്തത്തിലേയ്ക്ക് അമിതമായി പഞ്ചസ്സാര എത്തുന്നത് തടയാനും ഇത് സഹായിക്കുന്നു. ഇത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്.
ഹൃദയാരോഗ്യം
വെജിറ്റേറിയന്‍ ആഹാരങ്ങളോടുള്ള പ്രിയം നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. കാരണം ഇത്തരം ആഹാരങ്ങളില്‍ കൊഴുപ്പ് കുറവായിരിക്കും. അതിനാല്‍ തന്നെ ഇവരുടെ ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൊളസ്‌ട്രോള്‍ വരാനുള്ള സാധ്യത കുറയുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തന്‍ സഹായിക്കുന്നുണ്ട്.
ദഹന പ്രശ്‌നങ്ങള്‍
വെജിറ്റേറിയന്‍ ആഹാരങ്ങള്‍ കഴിക്കുന്നവരില്‍ ദഹന പ്രശ്‌നങ്ങളും കുറവായിരിക്കും. ശരിയായ രീതിയില്‍ ഡയറ്റ് എടുത്താല്‍ നല്ല ഹെല്‍ത്തി ഗട്ട് ഹെല്‍ത്ത് നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ഇത് അസിഡിറ്റി, വയര്‍ ചീര്‍ക്കല്‍, അതുപോലെ തന്നെ, പുളിച്ച് തേട്ടല്‍ എന്നീ ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നതാണ്. കൂടാതെ നല്ല വെജിറ്റേറിയന്‍ ആഹാരങ്ങള്‍ കൃത്യമായി പോഷകങ്ങള്‍ ലഭിക്കും വിധത്തില്‍ കഴിച്ചാല്‍ ദഹന പ്രശ്‌നങ്ങല്‍ ഇല്ലാതെ നല്ല ആരോഗ്യം നിലനിര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.