Monday, July 7, 2025 10:51 am

ക്രൈസ്തവര്‍ക്ക് ബത്‌ലഹേം എന്താണോ അതാണ് രാമഭക്തര്‍ക്ക് അയോധ്യ ; കേന്ദ്രമന്ത്രി വി. മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ക്രൈസ്തവര്‍ക്ക് ബത്‌ലഹേം എന്താണോ അതാണ് രാമഭക്തര്‍ക്ക് അയോധ്യയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. എന്‍.ഡി.എ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സ്‌നേഹസംഗമം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബത്‌ലഹേം ക്രൈസ്തവര്‍ക്ക് പ്രിയപ്പെട്ടതാകുന്നത് ക്രിസ്തു അവിടെ ജനിച്ചതു കൊണ്ടാണ്. രാമന്‍ ജനിച്ചതു കൊണ്ടാണ് അയോധ്യ ഹൈന്ദവരുടെ പുണ്യസ്ഥലമായതെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം നിര്‍മിക്കുന്നത് സര്‍ക്കാരിന്റെ അജണ്ടയല്ല. കോടതി നിര്‍ദേശപ്രകാരം ക്ഷേത്രനിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. രാമക്ഷേത്രം കാണിച്ച് അധികാരത്തില്‍ വരേണ്ട കാര്യം ബി.ജെ.പിക്കില്ല. 2024 ലും ഭരണം തുടരാന്‍ മോദിക്ക്‌ കാണിക്കാനുള്ളത് നാടിന്റെ വികസനമാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തു പുല്‍ക്കൂട്ടില്‍ പിറന്നത് പശുക്കള്‍ ഉപദ്രവിക്കില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാകാമെന്ന് ഓര്‍ത്തഡോക്‌സ് സഭയിലെ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ക്ലീമിസ് പറഞ്ഞു. ചടങ്ങില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വയനാട്ടിലായിരുന്ന താന്‍ ഏഴു പശുക്കളുമായിട്ടാണ് തുമ്പമണ്‍ ഭദ്രാസനത്തിലേക്ക് വന്നത്. പശു വളര്‍ത്തലാണ് തന്റെ ഹോബി. വളര്‍ത്തി വിറ്റ പശുക്കള്‍ പിന്നീട് മറ്റൊരു സ്ഥലത്ത് തന്നെ കണ്ടപ്പോള്‍ തലയാട്ടിയാണ് സ്‌നേഹം പ്രകടിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് അധ്യക്ഷത വഹിച്ചു. ബസലേല്‍ റമ്പാച്ചന്‍, ഫാ.ഷൈജു കുര്യന്‍, കോര്‍ എപ്പിസ്‌കോപ്പ എം.കെ. വര്‍ഗീസ്, ഫാ.ഷിജോ, ഫാ.ഷിബു, അഡ്വ മാത്യൂസ് മഠത്തേത്ത്, ബി.ഡി.ജെ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ. പത്മകുമാര്‍, ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപന്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആര്‍. നായര്‍, ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗങ്ങളായ വി.എന്‍.ഉണ്ണി, വിക്ടര്‍ ടി. തോമസ്, മൈനോരിറ്റി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ജനറല്‍ സെക്രട്ടറി ബിജു മാത്യു, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ബിനുമോന്‍, ജില്ലാ സെക്രട്ടറി റോയി മാത്യു ചാങ്ങേത്ത്, മൈനോരിറ്റി മോര്‍ച്ച ജില്ലാ പ്രസിഡന്റ് ബിനോയ് മാത്യു, എന്‍.ഡി.എ നേതാക്കളായ ഡോ.എ.വി. ആനന്ദരാജ്, ജോബിന്‍ മനത്തറയില്‍, രാജേഷ് കുമാര്‍, അലക്‌സ് മാത്യു വര്‍ഗീസ്, അഡ്വ. മഞ്ജു കെ. നായര്‍, ബി.ജെ.പി നേതാക്കളായപി.ആര്‍.ഷാജി, ഐശ്വര്യ ജയചന്ദ്രന്‍, കെ.കെ ശശി, പ്രദീപ് കോട്ടേത്ത്, ബിന്ദു പ്രകാശ്, അഡ്വ. ഷൈന്‍ ജി. കുറുപ്പ്, ഗോപാലകൃഷ്ണ കര്‍ത്താ, സലിം കുമാര്‍, സുരേഷ് ഓടക്കല്‍, അഡ്വ. സുജ ഗിരീഷ്, ശ്യാം തട്ടയില്‍, നിതിന്‍ ശിവ, എസ്. ചന്ദ്രലേഖ, എം.എസ്. മുരളി, മണ്ഡലം പ്രസിഡന്റുമാരായ സൂരജ് ഇലന്തൂര്‍, ദീപ ജി.നായര്‍, കെ.ബി.മുരുകേഷ്, കെ.ആര്‍.വിനോദ്, സന്തോഷ് കുമാര്‍, ജയകൃഷ്ണന്‍ മൈലപ്ര, പത്തനംതിട്ട മണ്ഡലം ജനറല്‍ സെക്രട്ടറി പി.എസ്.പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട 47 പേര്‍ക്ക് കേന്ദ്രമന്ത്രി ബി.ജെ.പി അംഗത്വം നല്‍കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോടിയാട്ടുകര പള്ളിയോടം നീരണിഞ്ഞു

0
ചെങ്ങന്നൂർ : ഈ വർഷത്തെ വള്ളംകളികൾക്കും വള്ളസദ്യ വഴിപാടുകൾക്കും പങ്കെടുക്കാനും തിരുവോണത്തോണിക്ക്...

ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ നടത്താൻ തീരുമാനം

0
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27...

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറ‍ഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറ‍ഞ്ഞു. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില...

ബ്രിക്സിനെതിരെ വിമർശനവുമായി ഡോണൾഡ് ട്രംപ്

0
വാഷിങ്ടൺ : ബ്രിക്സിനെതിരെ വിമർശനവുമായി അമേരിക്കൻ പ്രസി‍‍ഡന്റ് ഡോണൾഡ് ട്രംപ്. ബ്രിക്സ്...