Saturday, June 29, 2024 1:03 pm

‘നടന്നത് കൊലപാതകം ; ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരം’ – ഷോക്കേറ്റ് മരിച്ച ബാബുവിന്‍റെ സഹോദരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെയ്യാറ്റിൻകയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും. കൊലപാതകമാണ് നടന്നതെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിനറങ്ങുമെന്നും ബാബുവിന്‍റെ സഹോദരി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും വീഴ്ച ഉണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും ആവർത്തിക്കുകയാണ് മന്ത്രി. വാഴത്തോട്ടത്തിൽ വൈദ്യുതി ലൈൻ പൊട്ടിവീണെന്ന് നിരവധിവട്ടം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ഒരാഴ്ചവരെ തിരിഞ്ഞുനോക്കാത്ത കെഎസ്ഇബി അധികൃതരുടെ അനാസ്ഥയ്ക്കെതിരെയാണ് പ്രതിഷേധം. നിരവധി വട്ടം പരാതി പറഞ്ഞപ്പോൾ രണ്ട് പേർ എത്തി ലൈനിൽ വൈദ്യുതിയുണ്ടോ എന്നുപോലും നോക്കാതെ പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞ് സ്ഥലം വിട്ടെന്നും നാട്ടുകാർ പറയുന്നു. അപകടമുണ്ടായതിന് പിറകെ ഉദ്യോഗസ്ഥരെത്തി സ്ഥലത്തെ ഫ്യൂസ് ഊരിക്കൊണ്ടുപോയെങ്കിലും പൊട്ടിവീണ ലൈൻ മാറ്റാത്തതിനാൽ പ്രദേശം 24 മണിക്കൂർ ഇരുട്ടിലാക്കുകയും ചെയ്തു. ഇതും പ്രതിഷേധത്തിന് കാരണമായി. അതേസമയം, സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന പതിവ് പല്ലവി ആവർത്തിക്കുകയാണ് മന്ത്രി ഇന്നും ചെയ്തത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വെള്ളപ്പൊക്കം പതിവായി; മഴപ്പേടിയിൽ പന്തളം

0
പ​ന്ത​ളം : 2018ലെ ​മ​ഹാ​പ്ര​ള​യ​ശേ​ഷം പ​ന്ത​ള​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വെ​ള്ള​പ്പൊ​ക്കം പ​തി​വാ​കു​ന്ന​തി​ൽ...

പരിശീലനത്തിനിടെ നദിയില്‍ കുത്തൊഴുക്കില്‍പ്പെട്ടു ; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

0
ശ്രീനഗര്‍: സൈനിക പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട് അഞ്ച് സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ലഡാക്കിലെ...

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി എട്ട് വര്‍ഷത്തിന് ശേഷം അറസ്റ്റിൽ

0
കൊച്ചി: കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി എട്ട് വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. 2011-ല്‍...

മേൽക്കൂര തകർന്ന് അപകടം : ഡല്‍ഹി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിന്‍റെ പ്രവർത്തനം നിർത്തിവെച്ചു

0
ഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിന്‍റെ പ്രവർത്തനം നിർത്തിവെച്ചു. ഇനി ഒരു...