മദ്യം കഴിച്ചാൽ ഉറക്കം വരുമെന്നാണ് ചിലരുടെ ധാരണ. എന്നാൽ ഇത് തെറ്റാണ്. സുഖകരമായ ഉറക്കമാവും എന്ന് നിങ്ങള്‍ കരുതേണ്ട. കാരണം മദ്യപാനം ആഴത്തിലുള്ള നിങ്ങലുടെ ഉറക്കത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇത് ആരോഗ്യകരമായ ഉറക്കത്തെ വളരെയധികം ദോഷകരമായി ബാധിക്കും. ഹൃദയനിരക്ക് ഉയർത്തുന്നതും മദ്യപിച്ച് ഉറങ്ങുന്നവരിൽ സാധാരണമാണ്. ഇത് രക്തസമ്മർദ്ദം ഉയരാനും ഹൃദയത്തിന്റെ പ്രവർത്തനത്തെ താറുമാറാക്കാനും കാരണമാകും. മാത്രമല്ല മാനസികമായി കൂടി നമ്മളെ ഇത് തകർക്കും. ഹൃദയസംബന്ധമായ തകരാറിലേക്ക് നിങ്ങളെ നയിക്കാൻ ഇത് കാരണമാകും.
തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തെ വളരെ ദോഷകരമായി തന്നെ ഇത് ബാധിക്കും. അമിതമായി മദ്യപിക്കുന്നവരിലാണ് ഇത് പ്രധാനമായും മാനസിക നില തെറ്റുന്ന കാര്യങ്ങൾ കാണുക. ഓർമ്മക്കുറവ് ഉണ്ടാക്കുന്നതിന് കാരണമാകും. മദ്യപാനം ആരോഗ്യത്തിന് വളരെയധികം ദോഷം ഉണ്ടാക്കുന്നു എന്നതാണ് സത്യം. കിഡ്‌നി പ്രവർത്തന രഹിതമാകാൻ മദ്യപാനവും അതോടനുബന്ധിച്ചുള്ള ഉറക്കവും കാരണമാകുന്നു. എന്നാൽ മദ്യപിച്ചതിനു ശേഷം അമിതമായ തോതിൽ മൂത്രമൊഴിക്കാൻ തോന്നുന്നത് നിങ്ങളുടെ കിഡ്‌നി ആരോഗ്യകരമാണ് എന്നതിന്റെ തെളിവാണ്. ഉൻമേഷക്കുറവ് മദ്യപാനശീലത്തിന്റെ കൂടപ്പിറപ്പാണ്. എത്ര ഉറങ്ങി എഴുന്നേറ്റാലും ഈ പ്രശ്‌നത്തെ പരിഹരിക്കാൻ കഴിയില്ല. മടിയും ഊർജ്ജമില്ലായ്മയും ആയിരിക്കും പ്രധാന പ്രശ്‌നം. മറ്റൊരു പ്രധാന പ്രശ്‌നമാണ് ഹാങ് ഓവർ. ഉറങ്ങിയാലും എഴുന്നേറ്റാലും പലരിലും ഹാങ് ഓവർ മണിക്കൂറുകളോളം നിലനിൽക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033