Wednesday, March 19, 2025 10:01 am

എല്‍.പി ആണെങ്കിലെന്താ തികച്ചും സ്മാര്‍ട്ട് ; പഠനം ആയാസരഹിതമാക്കി പന്തളം തെക്കേക്കര പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എല്‍. പി. സ്‌കൂളിലും ആധുനികതയുടെ കാലിക മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്. ജില്ലയില്‍ ആദ്യമായി എല്‍ പി സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഒരുക്കിയതും ഇവിടെ. സംവേദനാത്മക പാനല്‍ ബോഡുകളാണ് സ്ഥാപിച്ചത്. ബ്ലാക്ക്ബോര്‍ഡുകള്‍, ചോക്ക്, ഡസ്റ്റര്‍ എന്നിവയടങ്ങിയ ക്ലാസ് മുറി ഇനി കേട്ടുകേള്‍വി മാത്രമാകും. നോമ്പിഴി സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ ആധുനിവത്ക്കക്കരിച്ച സ്മാര്‍ട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണനാണ് നിര്‍വഹിച്ചത്. ആധുനിക സ്മാര്‍ട്ട് ക്ലാസ്സ്മുറികളെ സ്വാഗതം ചെയ്യുന്നതിലൂടെ സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങളെ ഉയര്‍ത്താനും അക്കാദമിക ഗുണമേന്മ വര്‍ദ്ധിപ്പിക്കാനുമാകുമെന്ന് പറഞ്ഞു.

ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ നാല് എല്‍ പി സ്‌കൂളുകളിലെ സ്മാര്‍ട്ട് ക്ലാസ് മുറികളില്‍ സംവേദനാത്മക പാനല്‍ ബോഡുകള്‍ സ്ഥാപിച്ച് ആധുനികവത്കരിച്ചു. പഠനം രസകരവും ആയാസരഹിതവും ആക്കുന്നതാണ് പുതുസംവിധാനം. മെച്ചപ്പെട്ട അധ്യാപന-പഠനഅനുഭവം പ്രദാനം ചെയ്യുകയാണ് പഞ്ചായത്ത്. ദൃശ്യങ്ങളിലൂടെയുള്ള പഠനം വിദ്യാര്‍ത്ഥികളെ ദീര്‍ഘകാല ഓര്‍മയിലേക്കാണ് നയിക്കുക. സമാര്‍ട്ട് ക്ലാസുകള്‍ കമ്പ്യൂട്ടറുകളുമായും ഇന്റര്‍നെറ്റുമായും സമന്വയിപ്പിച്ചാണ് ഓണ്‍ലൈന്‍ ഉറവിടങ്ങളിലേക്കുള്ള പ്രവേശനം. വിദ്യാര്‍ത്ഥികള്‍ക്ക് സംശയങ്ങള്‍ദൂരീകരിക്കുന്നതിന് ഇതിനകം റെക്കോര്‍ഡുചെയ്ത വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനും കാണാനും കഴിയും. ഇമേജുകള്‍, ഗ്രാഫുകള്‍, ഫ്ളോചാര്‍ട്ടുകള്‍, വീഡിയോകള്‍ തുടങ്ങിയ സ്മാര്‍ട്ട് ടെക്നോളജി ഘടകങ്ങള്‍ ഉപയോഗിച്ചുള്ള വിഷ്വല്‍ ലേണിംഗ് ഏറെ ആകര്‍ഷകം. വിദ്യാഭ്യാസ പുരോഗതിക്കായി വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കാനാണ് പഞ്ചായത്ത് ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉക്രൈനിൽ താല്‍ക്കാലിക വെടിനിര്‍ത്തലിന് വഴങ്ങി പുടിന്‍

0
വാഷിങ്ടന്‍: ഉക്രൈനിൽ താല്‍ക്കാലിക വെടിനിര്‍ത്തലിന് സമ്മതം അറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാടിമർ...

സി.പി.ഐ.എം ലോക്കൽ സെക്രട്ടറിക്കെതിരെ പോക്സോ കേസ്

0
തൃശൂർ : തൃശൂരിൽ സി.പി.ഐ.എം കയ്പമംഗലം ലോക്കൽ സെക്രട്ടറിക്കെതിരെ പോക്സോ നിയമ...

ഹൂതികൾ ആക്രമണം തുടർന്നാൽ ഇറാൻ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഡോണൾഡ്‌ ട്രംപ്

0
വാഷിംഗ്ടണ്‍ : യെമനിലെ ഹൂതികൾ അന്താരാഷ്ട്ര കപ്പൽ പാതയിൽ ആക്രമണം തുടർന്നാൽ...

ഈങ്ങാപ്പുഴ കൊലപാതകം : ലക്ഷ്യമിട്ടത് ഭാര്യാപിതാവിനെ – പ്രതി യാസിർ

0
കോഴിക്കോട്: ഈങ്ങാപ്പുഴ കക്കാട് ഭാര്യയെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയുടെ മൊഴികൾ പുറത്ത്....