കണ്ണിലെ മര്‍ദ്ദം കൂടുന്നതുമൂലം ഞരമ്പുകള്‍ക്ക് കേടുസംഭവിച്ച് കാഴ്ച ശക്തി നഷ്ടപ്പെടുന്ന അവസ്ഥയാണ് ഗ്ലോക്കോമ എന്ന് അറിയപ്പെടുന്നത്. ഇടയ്ക്കിടെയുണ്ടാവുന്ന തലവേദന, വെള്ളെഴുത്ത്, കണ്ണട അടിക്കടി മാറ്റേണ്ടിവരിക, വായിക്കുമ്പോള്‍ അസ്വസ്ഥത, ബള്‍ബുപോലെ പ്രകാശം പുറപ്പെടുവിക്കുന്ന വസ്തുക്കളിലേക്ക് നോക്കുമ്പോള്‍ ചുറ്റും പ്രകാശവലയം പോലെ തോന്നുക ഇവയാണ് സാധാരണയായി കാണപ്പെടുന്നത്.
ഇടയ്ക്കിടെ കാഴ്ചമങ്ങുക, ബള്‍ബിന് ചുറ്റും നിറമുള്ള പ്രകാശവലയം കാണുക, പെട്ടെന്ന് ശക്തമായ തലവേദന, ഛര്‍ദ്ദി ഇതെല്ലാം ഒരുമിച്ചു പ്രത്യക്ഷപ്പെട്ടാല്‍ ഗ്ലോക്കോമയാണെന്നുള്ള സൂചനയാണ്. കണ്ണിന്റെ ഉള്ളിലെ ഭാഗങ്ങള്‍ക്കുണ്ടാവുന്ന പഴുപ്പ്, തിമിര ശസ്ത്രക്രിയയ്ക്കുശേഷം കണ്ണിനുള്ളില്‍ ലെന്‍സ് വെയ്‌ക്കേണ്ടി വരിക തുടങ്ങിയ അവസരങ്ങളിലും ഗ്ലോക്കോമ പിടിപെടാം. വേദന, കണ്ണില്‍ ചുവപ്പ്, കാഴ്ചക്കുറവ് ഇവയാണ് പ്രധാന ലക്ഷണങ്ങള്‍. കണ്ണിന്റെ കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെടും വരെ കാഴ്ചക്കുറവല്ലാതെ മറ്റ് ലക്ഷണങ്ങള്‍ ഈ രോഗത്തിന് കാണപ്പെടണമെന്നില്ല. ആസ്തമ, സന്ധിവാതം, ചില ചര്‍മ രോഗങ്ങള്‍ ഇവയ്ക്ക് ഏറെനാള്‍ കോര്‍ട്ടിസോണ്‍ അടങ്ങിയ മരുന്നു കഴിന്നുവര്‍ക്ക് ഈ രോഗം പിടിപെടാറുണ്ട്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.