Tuesday, April 22, 2025 11:42 pm

പാസ്പോർട്ടും സർട്ടിഫിക്കറ്റും നഷ്ടപ്പെട്ടാൽ പരിഭ്രമിക്കേണ്ട ; ഉടൻ ചെയ്യേണ്ടത് ഇക്കാര്യം

For full experience, Download our mobile application:
Get it on Google Play

പാസ്പോര്‍ട്ട്‌, സർട്ടിഫിക്കറ്റ്, സിം കാർഡ് പോലുള്ള പ്രധാനപ്പെട്ട രേഖകൾ നഷ്ടമായാൽ ആദ്യം എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങൾക്കറിയാമോ. ഇവയൊക്കെ വളരെ വിലപ്പെട്ടതാണെന്ന് നമുക്ക് അറിയാമല്ലോ. യാത്രക്കിടയിലോ മറ്റും ഇവ നഷ്ടപ്പെട്ടാൽ ഉടൻതന്നെ പോലീസ് സ്റ്റേഷനിൽ എത്തി നേരിട്ട് പരാതി നൽകാൻ പല കാരണങ്ങളാലും നമുക്ക് സാധിക്കണമെന്നുമില്ല. ഇത്തരം സാഹചര്യങ്ങളിൽ എന്തു ചെയ്യാനാവും? ഇതിന് ഉത്തരം പറഞ്ഞുനൽകുകയാണ് കേരള പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ;
പാസ്സ്‌പോർട്ട്, സർട്ടിഫിക്കറ്റ്, സിം കാർഡ് പോലുള്ളവ നഷ്ടമായാൽ എന്താണ് ചെയ്യേണ്ടത്? യാത്രയ്ക്കിടയിലും മറ്റും നമ്മുടെ കയ്യിലുള്ള വിലപിടിച്ച സാധനങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അവ നഷ്ടപ്പെട്ടു എന്ന് ബോധ്യമായാൽ ഉടൻതന്നെ പോലീസ് സ്റ്റേഷനിൽ എത്തി നേരിട്ട് പരാതി നൽകാൻ പല കാരണങ്ങളാലും നമുക്ക് സാധിക്കണമെന്നുമില്ല. ഇത്തരം സാഹചര്യങ്ങളിൽ എന്തു ചെയ്യാനാവും? നിങ്ങളുടെ മൊബൈൽ ഫോണിൽ കേരള പോലീസിന്റെ ഔദ്യോഗിക ആപ്പ് ആയ പോൽ – ആപ്പ് ഉണ്ടോ ? എങ്കിൽ വഴിയുണ്ട്. ഫോണിൽ പോൽ – ആപ്പ് ഇല്ലെങ്കിൽ ആൻഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഡൌൺലോഡ് ചെയ്യുക. തുടർന്നുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി Services എന്ന വിഭാഗത്തിലെ ” Lost Property ” എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക. അതിൽ നിങ്ങൾക്ക് നഷ്‌ടമായ വസ്തുവകകളുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്.

പാസ്സ്‌പോർട്ട്, സിം കാർഡ്, ഡോക്യുമെന്റുകൾ, സർട്ടിഫിക്കറ്റുകൾ, മൊബൈൽ ഫോൺ മുതലായവ നഷ്ടമായാൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യാം. റിപ്പോർട്ട് ചെയ്യുമ്പോൾ നിങ്ങളുടെ ജില്ല, പോലീസ് സ്റ്റേഷൻ എന്നിവ ശരിയായിത്തന്നെ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം. ഈ പ്രക്രിയ പൂർത്തിയാക്കി സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ നഷ്‌ടമായ വസ്തു വീണ്ടെടുക്കുന്നതിനുള്ള അന്വേഷണം പോലീസ് ആരംഭിക്കും. സിം കാർഡ്, സർട്ടിഫിക്കറ്റുകൾ, പാസ്സ്‌പോർട്ട് മുതലായവ നഷ്ടമായാൽ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനു പോലീസ് സർട്ടിഫിക്കറ്റ് / രസീത് ആവശ്യമാണ്. അതിനും വഴിയുണ്ട്. ഇവ നഷ്ടപ്പെട്ട വിവരം മേൽപ്പറഞ്ഞ രീതിയിൽ റിപ്പോർട്ട് ചെയ്യുമ്പോൾ ലഭിക്കുന്ന രസീതോ പോലീസ് അന്വേഷണം പൂർത്തിയാക്കുമ്പോൾ നൽകുന്ന സർട്ടിഫിക്കറ്റോ ഇതിനായി ഉപയോഗിക്കാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവാവിനേയും എക്‌സൈസ് ഉദ്യോഗസ്ഥനേയും മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു

0
ഹരിപ്പാട്: യുവാവിനേയും എക്‌സൈസ് ഉദ്യോഗസ്ഥനേയും മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു....

കടപ്ര പഞ്ചായത്തിൽ അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ ഒഴിവ്

0
പത്തനംതിട്ട : കടപ്ര പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പളളിപടി അങ്കണവാടി കം...

‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേള : ക്വട്ടേഷന്‍ ക്ഷണിച്ചു

0
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന പ്രദര്‍ശന...

‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേള മെയ് 16 മുതല്‍

0
പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി 'എന്റെ കേരളം'...