നമ്മൾ ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകൾ വെള്ളത്തിൽ വീഴുന്നത് മിക്കപ്പോഴും സംഭവിക്കുന്ന ഒന്നാണ്. പല ഫോണുകളും ഇത്തരത്തിൽ പ്രവർത്തനരഹിതമാകാറും ഉണ്ട്. എന്നാൽ വെള്ളത്തിൽ വീണാൽ ഈ ഫോൺ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് പല ഉപഭോക്താക്കൾക്കും വ്യക്തമായ ധാരണ ഇല്ല. എന്നാൽ ഇത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ഫോൺ എന്തുചെയ്യണം എന്ന് നോക്കാം.
വെള്ളത്തിൽ നിന്ന് ഉടനടി നീക്കം ചെയ്യുക: നിങ്ങളുടെ ഫോൺ വെള്ളത്തിൽ വീണാൽ ഉടൻ തന്നെ വെള്ളത്തിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമിക്കുക. കൂടുതൽ നേരം വെള്ളത്തിനടിയിൽ നിൽക്കുമ്പോൾ, സ്ഥിരമായ കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആയതിനാൽ വെള്ളത്തിൽ വീണാൽ ഉടൻ തന്നെ നീക്കാൻ ശ്രമിക്കണം.
ഫോൺ ഉടൻ തന്നെ ഓഫ് ചെയ്യുക : ഏതെങ്കിലും ഷോർട്ട് സർക്യൂട്ടോ വൈദ്യുത തകരാറോ തടയാൻ നിങ്ങളുടെ ഫോൺ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത ഉടൻ തന്നെ പവർ ഓഫ് ചെയ്യുക. നിങ്ങളുടെ ഫോൺ ഓഫാക്കാനുള്ള ഓപ്ഷനുകൾ കാണുന്നത് വരെ പവർ ബട്ടൺ അമർത്തിപ്പിടിക്കുക.
മൃദുവായ തുണി ഉപയോഗിച്ച് തുടയ്ക്കുക : മൃദുവായ തുണി അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് നിങ്ങളുടെ ഫോൺ സൌമ്യമായി ഉണക്കുക. തുടർ നടപടികളിലേക്ക് പോകുന്നതിന് മുമ്പ് അധിക ജലം അതിന്‍റെ ഉപരിതലത്തിൽ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഒരിക്കലും കട്ടിയുള്ള തുണികൾ ഉപയിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
സിം കാർഡ്, മെമ്മറി കാർഡ് എന്നിവ നീക്കം ചെയ്യുക: നിങ്ങളുടെ ഫോണിൽ നിന്ന് സിം കാർഡ്, മെമ്മറി കാർഡ്, മറ്റ് നീക്കം ചെയ്യാവുന്ന ഘടകങ്ങൾ എന്നിവ ശ്രദ്ധാപൂർവ്വം ഉടൻ തന്നെ നീക്കം ചെയ്യുക. അവ മാറ്റിവെക്കുന്നതിന് മുമ്പ് ഒരു തുണി ഉപയോഗിച്ച് ഉണക്കുക.
സിലിക്ക ജെൽ പാക്കറ്റുകളോ അരിയോ ഉപയോഗിക്കുക : വെള്ളത്തിൽ വീണ ഫോൺ അധികം വൈകാതെ തന്നെ സിലിക്ക ജെൽ പാക്കറ്റുകളിൽ ഇടുകയോ അല്ലെങ്കിൽ അരി നിറച്ച പാത്രത്തിൽ ഇടുകയോ ചെയ്യുക. ഈ ഡെസിക്കന്റുകൾ ഈർപ്പം ഫലപ്രദമായി ആഗിരണം ചെയ്യും. നന്നായി ഉണങ്ങുന്നത് ഉറപ്പാക്കാൻ കുറഞ്ഞത് 24 മുതൽ 48 മണിക്കൂർ വരെ ഫോൺ ഇവിടെ സൂക്ഷിക്കുക.
ഫോൺ ചൂടാക്കാതെ ഇരിക്കുക : മിക്കവരും ഹെയർ ഡ്രയർ, ഓവൻ പോലുള്ള താപ സ്രോതസ്സുകൾ ഉപയോഗിച്ച് ഫോൺ ചൂടാക്കാൻ ശഅരമിക്കാറുണ്ട്. എന്നാൽ ഈ നടപടി പൂർണമായും ഒഴിവാക്കേണ്ടതാണ്. അമിതമായ ചൂട് ഫോണിനുള്ളിൽ കേടുപാടുകൾ ഉണ്ടാക്കാൻ സാധ്യത ഉണ്ട്. ചിലപ്പോൾ ഷോർട്ട്സർക്യൂട്ട് വരെ സംഭവിച്ചേക്കാം.