Monday, May 5, 2025 8:11 pm

റീഡ് റെസിപ്പിയൻസ് ഓഫാക്കാനുള്ള ഓപ്ഷൻ ഇനി ഇൻസ്റ്റ​ഗ്രാമിലും ലഭിക്കും

For full experience, Download our mobile application:
Get it on Google Play

മെസേജ് കണ്ടിട്ടും റിപ്ലെ തന്നില്ലല്ലോ എന്ന പരാതി ഇനി കേൾക്കേണ്ടി വരില്ല. പുതിയ അപ്ഡേഷനുമായി എത്തുകയാണ് ഇൻസ്റ്റ​ഗ്രാം. വാട്സ് ആപ്പിലെ പോലെ റീഡ് റെസിപ്പിയൻസ് ഓഫാക്കാനുള്ള ഓപ്ഷനാണ് ആപ്പ് അവതരിപ്പിക്കുന്നത്. മെറ്റ തലവൻ മാർക്ക് സക്കർബർ​ഗാണ് ഇൻസ്റ്റ​ഗ്രാമിലൂടെ ഇതേക്കുറിച്ച് ഷെയർ ചെയ്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സിഇഒ ആദം മൊസാരി വരാനിരിക്കുന്ന ടോഗിളിന്റെ സ്ക്രീൻ ഷോട്ടും ഷെയർ ചെയ്തു. പ്രൈവസി ഫീച്ചറിലാണ് ഇതുള്ളത്. എന്നു മുതലാണ് ഈ ഫീച്ചർ ആപ്പിൽ ലഭ്യമാവുക എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെങ്കിലും അടുത്ത അപ്ഡേറ്റിൽ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍. വൈകാതെ ഫേസ്ബുക്ക് മെസഞ്ചറിലും ഈ അപ്ഡേറ്റ് ലഭ്യമാകുമെന്ന അഭ്യൂഹങ്ങളുമുണ്ട്.

കഴിഞ്ഞ ദിവസമാണ് പരസ്യങ്ങൾ കാണാതെ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കാനുള്ള പുതിയ പെയ്ഡ് വേർഷന് മെറ്റ യുറോപ്പിൽ തുടക്കമിട്ടത്. പുതിയ വേർഷനിൽ സൈൻ അപ്പ് ചെയ്യാനുള്ള നിർദേശങ്ങൾ അടങ്ങിയ നോട്ടിഫിക്കേഷനുകൾ മെറ്റ പ്രദർശിപ്പിച്ച് തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താത്പര്യമുള്ളവർക്ക് പുതിയ പെയ്ഡ് വേർഷൻ സബ്‌സ്‌ക്രൈബ് ചെയ്യാനവസരമുണ്ട്. അല്ലാത്തവർക്ക് സൗജന്യ സേവനം തുടരാമെന്നും മെറ്റ അറിയിച്ചിട്ടുണ്ട്. നിലവിൽ പരസ്യ രഹിത അക്കൗണ്ടുകൾക്കായി പ്രതിമാസം 12 യൂറോ (ഏകദേശം 1071 രൂപ) ആണ് നൽകേണ്ടത്. വെബിൽ ഒമ്പത് യൂറോ (ഏകദേശം 803 രൂപ) ആണ് നൽകേണ്ടത്. സൗജന്യ സേവനം ഉപയോഗിക്കുമ്പോൾ പരസ്യങ്ങൾ കാണാൻ ഉപയോക്താക്കൾ നിർബന്ധിതരാകുന്നത് പതിവാണ്. ഇത് മാത്രമല്ല ഡാറ്റകൾ പരസ്യ വിതരണത്തിനായി ശേഖരിക്കുമെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് പുതിയ പെയ്ഡ് വേർഷൻ ഇന്ത്യയിൻ ഉടൻ ആരംഭിക്കില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സെൻസസ് വൈകുന്നത് രാജ്യത്തെ ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി: സെൻസസ് അനന്തമായി വൈകുന്നത് രാജ്യത്തെ ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്ന് റിപ്പോർട്ട്. കോടിക്കണക്കിന്...

എല്ലാ റേഷൻ കാർഡുകാർക്കും ഈ മാസം മുതൽ മണ്ണെണ്ണ വിതരണം ചെയ്യും

0
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിഭാഗം റേഷൻകാർഡ് ഉടമകൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെർമിറ്റുള്ള...

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം : ഡോ. ശശി തരൂര്‍ എം.പി

0
കൊച്ചി: രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി...

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഛായാഗ്രാഹകൻ സമീർ താഹിര്‍ അറസ്റ്റിൽ

0
കൊച്ചി: സംവിധായകർ പിടിയിലായ കൊച്ചിയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഛായാഗ്രാഹകൻ സമീർ...