മുംബൈ : വാട്സാപ് ഗ്രൂപ്പിലെ അംഗത്തിന്റെ ആക്ഷേപകരമായ പോസ്റ്റിന്റെ പേരിൽ അഡ്മിൻ കുറ്റക്കാരനാകില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഗ്രൂപ്പിലെ അംഗം സ്ത്രീയെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് അഡ്മിന് എതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണു ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിന്റെ ഉത്തരവ്.
അഡ്മിന് ഗ്രൂപ്പിലേക്ക് അംഗങ്ങളെ ചേർക്കാനും നീക്കം ചെയ്യാനുമുള്ള പരിമിതമായ അധികാരമേയുള്ളൂ. ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഉള്ളടക്കം നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ കഴിയില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.