തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെയുള്ള വിമാനപ്രതിഷേധക്കേസില്‍ സര്‍ക്കാര്‍ വാദത്തിനു തിരിച്ചടി. വാട്സാപ് ചാറ്റ് വധശ്രമ ഗൂഢാലോചനയ്ക്ക് തെളിവായി കരുതാനാവില്ലെന്നു കോടതി. വധഗൂഢാലോചന തെളിയിക്കുന്നതൊന്നും ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ പറയുന്നു. ജാമ്യ ഉത്തരവിന്‍റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. കോടതി ഉത്തരവോടെ കേസ് യൂത്ത്കോണ്‍ഗ്രസിനു അനുകൂലമായെന്നായിരുന്നു കെ.എസ്.ശബരീനാഥന്‍റെ പ്രതികരണം.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തില്‍ വധശ്രമഗൂഡാലോചനക്കേസ് രജിസ്റ്റര്‍ ചെയ്ത പോലീസിന്‍റെ പിടിവള്ളിയായിരുന്നു കെ.എസ്.ശബരിനാഥന്‍റെ വാട്സാപ് ചാറ്റ്. ഈ വാട്സാപ് ചാറ്റ് പ്രധാനതെളിവായി കരുതാനാവില്ലെന്നു കോടതി തന്നെ പറഞ്ഞതോടെ കേസ് മുന്നോട്ടു കൊണ്ടു പോകണമെങ്കില്‍ മറ്റു തെളിവുകള്‍ കണ്ടെത്തേണ്ടി വരും. വാട്സാപ് സന്ദേശം സമരാഹ്വാനമായി മാത്രമേ കാണാന്‍ കഴിയുകയുള്ളുവെന്നു പറഞ്ഞ കോടതി വധശ്രമ ഗൂഢാലോചന തെളിയിക്കുന്നതൊന്നും ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും ഉത്തരവില്‍ പറയുന്നു. ശബരിനാഥന്‍ ഒളിവില്‍ പോകാന്‍ സാധ്യത കാണുന്നില്ലെന്നും ചൂണ്ടികാട്ടിയാണ് പ്രോസിക്യൂഷന്‍റെ കസ്റ്റഡി അപേക്ഷ തള്ളി ജാമ്യം നല്‍കിയത്. മുഖ്യമന്ത്രിക്കെതിരെയുള്ള വധശ്രമ ഗൂഢാലോചനയില്‍ മാസ്റ്റര്‍ ബ്രയിനാണ് കെ.എസ്.ശബരിനാഥനെന്നായിരുന്നു സര്‍ക്കാര്‍ വാദം. ജാമ്യവ്യവസ്ഥയുടെ ഭാഗമായി കെ.എസ്.ശബരിനാഥന്‍ രാവിലെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായി. മുഖ്യമന്ത്രിയ്ക്കെതിരെ നടന്നത് പ്രതിഷേധം മാത്രമാണെന്നുള്ള യൂത്ത് കോണ്‍ഗ്രസ് വാദം കോടതിയും അംഗീകരിച്ചെന്നായിരുന്നു ശബരീനാഥന്‍റെ പ്രതികരണം.
വാട്സാപ് ചാറ്റ് വധശ്രമ ഗൂഢാലോചന കേസ് : സര്‍ക്കാര്‍ വാദത്തിനു തിരിച്ചടി
RECENT NEWS
Advertisment