വാട്ട്സ്ആപ്പ് ചാനലുകള്‍ക്കായി പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഈ അപ്ഡേറ്റുകള്‍ നിലവില്‍ വാട്ട്സ്ആപ്പിന്റെ ബീറ്റ പതിപ്പിലാണ് ലഭ്യമാകുകയെങ്കിലും ഭാവിയില്‍ എല്ലാ ഉപയോക്താക്കളിലേക്കും ഫീച്ചര്‍ എത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു. വാബീറ്റ ഇന്‍ഫായുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആന്‍ഡ്രായിഡിനായുള്ള ബീറ്റ പതിപ്പില്‍ വാട്സാപ്പ് ചാനലുകളുടെ ഉടമസ്ഥാവകാശം കൈമാറാം. നിലവിലെ അഡ്മിന് യോഗ്യരായ ഉപയോക്താക്കളുടെ പട്ടികയില്‍ നിന്ന് ഒരു പുതിയ ഉടമയെ തെരഞ്ഞെടുക്കാം. റിക്വസ്റ്റ് സ്വീകരിക്കുന്ന ഉപേയാക്താവിന് ചാനലില്‍ സമ്പൂര്‍ണ അധികാരം ലഭിക്കും. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ ചാനലിലെ മറ്റംഗങ്ങള്‍ക്ക് ഉപയോക്താക്കള്‍ക്ക് ആവശ്യമായ അഡ്മിനിസ്ട്രേറ്റീവ് ചുമതലകള്‍ നല്‍കാം. ചാനല്‍ ഡിലീറ്റ് ചെയ്യാനും മറ്റ് അഡ്മിനുകളെ റിമൂവ് ചെയ്യാനും കഴിയും. ഗൂഗിള്‍ പ്ലേ ബീറ്റ പ്രോഗ്രാം വഴി ഉപയോക്താക്കള്‍ക്ക് അപ്ഡേറ്റ് ലഭിക്കും. മുന്‍ അപ്ഡേറ്റ് (2.24.4.20) ഇന്‍സ്റ്റാള്‍ ചെയ്ത ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്കും ഫീച്ചര്‍ ഇപയോഗിക്കാം.
ചാനലുകളുടെ ഉടമസ്ഥാവകാശം കൈമാറാം ; പുതിയ അപ്ഡേറ്റുമായി വാട്ട്സ്ആപ്പ്
RECENT NEWS
Advertisment