കിയ ഇന്ത്യ ഒടുവിൽ തങ്ങളുടെ ജനപ്രിയ സബ് കോംപാക്ട് എസ്‌യുവി മോഡലായ സോനെറ്റിന്റെ ഏറ്റവും പുതിയ വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് അകത്തും പുറത്തും വിപുലമായ നവീകരണം നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്. എസ്‌യുവിയിൽ അപ്‌ഡേറ്റ് ചെയ്ത 10 കാര്യങ്ങളുടെ ലിസ്റ്റ് ഇതാ.
പുതിയ ഫ്രണ്ട് റിയർ എൽഇഡി ലൈറ്റുകൾ : പുതിയ കിയ സോനെറ്റിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നാണ് വാഹനത്തിന് പുതിയ സെറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽലൈറ്റുകളും. മുൻവശത്തെ എൽഇഡി ഹെഡ്‌ലൈറ്റുകൾ, മുൻപത്തേതിനോട് അല്പം സാമ്യം ഉണ്ടെങ്കിലും പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഇപ്പോൾ പുതിയ ‘L’ ആകൃതിയിലുള്ള എൽഇഡി DRL -കൾ ഉൾക്കൊള്ളുന്ന ഒരു എക്സ്റ്റെൻഷനും ഇതിൽ വരുന്നു. സ്ലീക്കർ എൽഇഡി ഫോഗ് ലൈറ്റുകളും കാറിന് ലഭിക്കുന്നു. പിൻഭാഗത്തും വാഹനത്തിന് പുതിയതും ആധുനികവുമായ കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകൾ വരുന്നു. അവയ്ക്ക് പുതിയ ഇന്റേണലുകൾക്കൊപ്പം സ്ക്വയർ ഷെയ്പ്പ് ലഭിക്കുന്നു.
പുതിയ ഫ്രണ്ട് ഗ്രില്ല്: മുൻവശത്തെ അപ്‌ഡേറ്റുകളെക്കുറിച്ച് പറയുമ്പോൾ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് ഇപ്പോൾ സെൽറ്റോസിന് സമാനമായ വലിയ ടൈഗർ നോസ് ഗ്രില്ല് ലഭിക്കുന്നു. ഇതിന് ഹൈ ഗ്ലോസ് ബ്ലാക്ക് സറൗണ്ടുകളും ലഭിക്കുന്നു. ഇത് വളരെ സ്‌പോർട്ടിയും അഗ്രസ്സീവുമായി കാണപ്പെടുന്നു. മെയിൻ ഗ്രില്ലും ബ്ലാക്ക് നിറത്തിലാണ് വരുന്നത് പ്രത്യേകിച്ച് X-ലൈൻ വേരിയന്റിൽ ഇതൊരു ബോൾഡ് ലുക്ക് നൽകുന്നു.
പുതിയ ഫ്രണ്ട് & റിയർ ബമ്പറുകൾ: ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ഏതൊരു വാഹനത്തെയും പോലെ പുതിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിനും പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ നിർമ്മാതാക്കൾ നൽകുന്നു. മുൻവശത്തെ ബമ്പർ കൂടുതൽ ഷാർപ്പും കൂടുതൽ അഗ്രസ്സീവുമാക്കിയിരിക്കുന്നു.
ബ്ലാക്ക് & ബ്രൗൺ ഷെയ്ഡിലുള്ള ലെതർ അപ്‌ഹോൾസ്റ്ററി : വാഹനത്തിന്റെ ഉള്ളിലെ മാറ്റങ്ങളിലേക്ക് വരുമ്പോൾ മൊത്തത്തിലുള്ള ക്യാബിൻ ലേയൗട്ട് അതേപടി നിലനിർത്തിയിട്ടുണ്ട്. എന്നാൽ പുതിയ അപ്ഹോൾസ്റ്ററിയിൽ ഇന്റീരിയർ ഇപ്പോൾ വളരെ സ്പോർട്ടിയായി കാണപ്പെടുന്നു. കൂടാതെ ഡ്രൈവർ സീറ്റ് ഇപ്പോൾ നാല് തരത്തിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്.
ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ: ഡ്രൈവറുടെ എക്സ്പീരിയൻസ് വർധിപ്പിക്കുന്നതിന് പുതിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഇപ്പോൾ 10.25 ഇഞ്ച് TFT ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഗേജ് ക്ലസ്റ്ററുമായി സജ്ജീകരിച്ചിരിക്കുന്നു. ഈ ക്ലസ്റ്റർ ഇപ്പോൾ പ്രധാനപ്പെട്ട വാഹന വിവരങ്ങൾ പ്രദർശിപ്പിക്കുന്നു. കൂടാതെ എന്തെല്ലാം വിവരങ്ങളാണ് ഇതിൽ പ്രദർശിപ്പിക്കേണ്ടത് എന്നത് ഡ്രൈവർക്ക് കോൺഫിഗർ ചെയ്യാവുന്നതുമാണ്.
ആറ് സ്റ്റാൻഡേർഡ് എയർബാഗുകൾ : സുരക്ഷയുടെ കാര്യത്തിൽ 2023 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിൽ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു.