ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്ന് പറയുമ്പോൾ തന്നെ ഏത് കൊച്ചു കുട്ടിയും പറയുന്ന ഒന്നാണ് ഭാവിയിലെ പ്രധാനമന്ത്രിയെന്ന്. സ്വന്തം മണ്ഡലമായ അമേഠിയിൽ തോൽവി ഏറ്റുവാങ്ങിയ രാഹുൽ ഗാന്ധിയെ വയനാടിൽ ജനവിധി തേടി സഭയിൽ എത്തിയതുകൊണ്ടുതന്നെ രാഹുൽ ഗാന്ധിയെ വയനാട്ടിലെ പ്രധാനമന്ത്രി എന്ന് വിളിച്ച് പരിഹസിക്കുന്നവരുമുണ്ട്. എന്നാൽ എതിർ പാർട്ടികളിൽ ചിലർ രാഹുൽ ഗാന്ധിയെ പരിഹസിക്കാൻ ഉപയോഗിക്കുന്ന ഈ പ്രയോഗം കോൺഗ്രസ് അണികളും നിലവിലെ പ്രതിപക്ഷ സഖ്യത്തിലുള്ള ചില നേതാക്കളും പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധിയാണെന്ന് നിലവിൽ വെളിപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. വിശാല പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമെടുത്ത തീരുമാനമാണിതെന്നും ഗെലോട്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ കോൺഗ്രസ് ഉൾപ്പടെ 26 പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യത്തിലുള്ളത്. മാത്രമല്ല പ്രധാന എതിരാളികളായ എൻഡിഎയുടെ നേതാക്കളെയും അണികളെയും പോലെ രാഹുൽ ഗാന്ധിക്ക് പ്രധാന മന്ത്രിയാവാനുള്ള യോഗ്യതയോ പക്വതയോ ഇല്ലെന്ന് വിശ്വസിക്കുന്ന ആളുകൾ പ്രത്യക്ഷമല്ലെങ്കിലും പ്രതിപക്ഷ സഖ്യത്തിനുള്ളിലുമുണ്ട്. മമത ബാനാർജി, നിതീഷ് കുമാർ തുടങ്ങിയ ഉന്നത നേതാക്കൾ കൂട്ടത്തിൽ തന്നെയുള്ളപ്പോഴാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി അശോക് ഗെലോട്ട് രംഗത്തെത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
മാത്രമല്ല, പ്രതിപക്ഷ പാർട്ടികളുടെ നാളിതുവരെയുള്ള യോഗങ്ങളിൽ പ്രധാനമന്ത്രി സ്ഥാനാർഥി എന്നൊരു വിഷയം ചർച്ച ചെയ്തിരുന്നില്ല എന്നുതന്നെയാണ് അറിയുന്നത്. അതുകൊണ്ടുതന്നെ പ്രതിപക്ഷ പാർട്ടികളുടെ പരസ്പരമുള്ള ഐക്യം, മോദി സർക്കാരിനെതിരെയുള്ള പോരാട്ടം എന്നതിലുപരി സ്ഥാനമാനങ്ങൾ പറഞ്ഞ് പരസ്പരം പോരടിക്കുക എന്നതിലേക്ക് ഇതുവരെ വഴിവെച്ചിരുന്നില്ല. എന്നാൽ നിർണായകമായ പ്രതിപക്ഷ യോഗം വരും ദിവസങ്ങളിൽ നടക്കാനിരിക്കെയാണ് അശോക് ഗെലോട്ടിന്റെ ഇത്തരമൊരു പ്രസ്താവന എന്നത് പരിശോധിക്കേണ്ടിരിക്കുന്നു.
ഒരുപക്ഷെ ഗെലോട്ട് പറഞ്ഞതിനോട് പ്രതിപക്ഷം ഒരുമിച്ചു പച്ച കോടി വീശാനുള്ള സാധ്യതയും തള്ളികളയാനാവില്ല. അല്ലാത്തപക്ഷം, രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി ആകുന്നതിൽ വിയോജിപ്പുള്ളവർ പരസ്പരം എതിർപ്പ് പ്രകടിപ്പിച്ച് അത് ആസ്വാരാസ്യങ്ങളിലേക്ക് നീങ്ങാനുള്ള സാധ്യതയും ഏറെയാണ്. ഗെലോട്ട് പറഞ്ഞത് പ്രതിപക്ഷ സഖ്യത്തിന്റെ നിലപാടാണെങ്കിൽ അത് ഏറ്റവുമധികം ബുദ്ധിമുട്ടിക്കുക ബിജെപിയെയും എൻഡിഎ മുന്നണിയേയുമാവും. കാരണം പ്രതിപക്ഷ സഖ്യം കണ്ടുതന്നെ വിറളിപിടിച്ചിരിക്കുന്നവർക്ക് മുന്നിലേക്ക് രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായുള്ള ചിത്രങ്ങൾ ഉറക്കം കെടുത്തുമെന്നത് തീർച്ചയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033