പാലാ : പുന്നപ്രയിലും,വയലാറിലും കമ്മ്യൂണിസ്റ്റുകാരെ വെടിവച്ചു കൊന്നപ്പോൾ ഏകാധിപതിയായ സർ സിപി വിചാരിച്ചു അവസാനത്തെ കമ്മ്യൂണിസ്റ്റ് കാരനും തീർന്നെന്ന്. പക്ഷേ പി എസ് പരമേശ്വരനെ പോലുള്ള നിസ്വാർത്ഥരായ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ ആ ദീപം കെടാതെ തലമുറകൾ കൈമാറി സൂക്ഷിച്ചു. അവർ കൊടിയ മർദ്ദനങ്ങൾ ഏറ്റത് കൊണ്ടാണ് നമ്മൾ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം നേടാനായത് തന്നെ. മീനച്ചിൽ താലൂക്കിന്‍റെ തന്നെ കമ്മ്യൂണിസ്റ്റ് ചരിത്ര ഗതി മാറ്റുവാൻ പി എസ് പരമേശ്വരനും, കെ ഓ ഡേവിഡിനും.വി ടി തോമസിനും കഴിഞ്ഞിരുന്നെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ സഖാവ് സി കെ ശശിധരൻ അഭിപ്രായപ്പെട്ടു. പാലായിലെ സിപിഐ നേതാവായിരുന്ന പി എസ് പരമേശ്വരന്‍റെ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു സി കെ ശശിധരൻ.
ഇന്ന് ഭാരതത്തിലാകെ ബിജെപി, സംഘപരിവാർ അജണ്ട നടപ്പിലാക്കുമ്പോൾ അതിനെ ഫലപ്രദമായി നേരിടാൻ കോൺഗ്രസിന് കഴിയുന്നില്ല. കോൺഗ്രസ് ഇന്ന് ക്ഷീണിക്കപ്പെട്ട പോരാളിയായി മാറുമ്പോൾ ഇടതു മതേതര സഖ്യത്തിന്‍റെ അനിവാര്യതേയാണ് അത് സൂചിപ്പിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഭാരതമാകെ ഉണ്ടായെങ്കിൽ മാത്രമേ സംഘപരിവാർ അജണ്ടകളെ സമർത്ഥമായി തടയാനാകൂ എന്നും ശശിധരൻ സൂചിപ്പിച്ചു. ചടങ്ങിൽ അഡ്വ വി ബി ബിനു, അഡ്വ.വി. കെ സന്തോഷ്‌കുമാർ, അഡ്വ സണ്ണി ഡേവിഡ്, റ്റി എൻ രമേശൻ, ബാബു. കെ .ജോർജ്, അഡ്വ. തോമസ്.വി. റ്റി, ഇ .കെ മുജീബ്, പി. ജി ത്രിഗുണസെൻ, എം ജി ശേഖരൻ, പി കെ ഷാജകുമാർ, അനു ബാബു തോമസ്, പി. എസ്. സുനിൽ എന്നിവർ പ്രസംഗിച്ചു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.