തിരുവനന്തപുരം : നിയമസഭയില്‍ സോളാര്‍ കേസില്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി സഭയില്‍ ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും. സോളാർ കേസിന്‍റെ ഗൂഢാലോചന സംബന്ധിച്ച സിബിഐ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ പ്രതിപക്ഷം നോട്ടീസ് നൽകിയ അടിയന്തര പ്രമേയത്തിന്മേൽ ഷാഫി പറമ്പില്‍ എംഎല്‍എയായിരുന്നു ചർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ പ്രതിപക്ഷത്തിന്‍റെ നിരവധി എംഎല്‍എമാര്‍ ഭരണപക്ഷത്തിനെതിരെ പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ചു. ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാന്‍ ഒരു കാലത്ത് കഠിനാധ്വാനം ചെയ്‌തവര്‍ ഇപ്പോള്‍ അദ്ദേഹം നീതിമാനായിരുന്നുവെന്ന് പറയുന്നത് പീലാത്തോസിനെ ഓര്‍മിപ്പിക്കുന്നതാണെന്നായിരുന്നു ഇടതുപക്ഷത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുറന്നടിച്ചത്. എന്നാല്‍ ഇതിനൊടുവില്‍ രാഷ്‌ട്രീയ കേരളം ഏറെ കാലം കാത്തിരുന്ന മാസപ്പടി വിവാദത്തില്‍ മറുപടി മുഖ്യമന്ത്രിയില്‍ നിന്നുമുണ്ടായി.
എന്നാല്‍ കനത്ത ആരോപണങ്ങള്‍ക്ക് ദീര്‍ഘനാളുകള്‍ക്ക് ശേഷം ലളിതമായ ഭാഷയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാസപ്പടി അടക്കമുള്ള വിഷയത്തില്‍ വീണ വിജയന്‍റെ അഭിപ്രായം ആരും ചോദിച്ചില്ല എന്ന പരാതി പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മാസപ്പടി എന്ന് പറയുന്നത് ചിലരുടെ മനോനിലയുടെ പ്രശ്‌നമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പക്ഷം. സംരംഭക എന്ന നിലയിലുള്ള ഇടപാടുകളാണ് ഇതില്‍ നടന്നിട്ടുള്ളതെന്നും എക്‌സാലോജിക്കിന് പണം ലഭിച്ചത് കരാറിന്‍റെ ഭാഗമായാണെന്നും പറഞ്ഞ മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പൊതുരംഗത്തില്ലാത്ത ഒരു സംരംഭകയുടെ പേര് വലിച്ചിഴച്ചുകൊണ്ട് തുടരെ നടത്തുന്ന അപവാദ പ്രചരണങ്ങള്‍ നടത്തുന്നതെന്നും കുറ്റപ്പെടുത്തി. സേവനം ലഭ്യമാക്കിയ കമ്പനിയുടെ ഭാഗം കേള്‍ക്കാതെയും അവര്‍ക്ക് ആരോപണമുന്നയിക്കാന്‍ അടിസ്ഥാനമാക്കുന്ന പിന്‍വലിക്കപ്പെട്ട സത്യപ്രസ്താവനയുടെ പകര്‍പ്പ് നല്‍കാതെയും ആരോപണം ഉന്നയിക്കുന്നത് ചിലരുടെ കാര്യത്തില്‍ പറയുന്ന വേട്ടയാടലിന്റെ മറ്റൊരു രൂപമാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
മാസപ്പടിയുമായി ബന്ധപ്പെട്ട് ഇതുവരെ ഉയർന്ന ആരോപണങ്ങൾ പാടെ നിഷേധിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ ആരോപണം ഉയര്‍ന്നത് മുതല്‍ ഇതുവരെ മൗനം ഭാവിച്ച മുഖ്യമന്ത്രി ഇന്ന് സഭയില്‍ നടത്തിയ പ്രതികരണം നിരപരാധിത്വം വ്യക്തമാക്കുന്ന വിശദീകരണമായി വിലയിരുത്താനാവില്ല. മുന്നില്‍ പുതുപ്പള്ളി തെരഞ്ഞെടുപ്പ് പോലെ നിര്‍ണായകമായ സമയം വന്നിട്ടുപോലും മിണ്ടാതെയിരുന്ന മുഖ്യമന്ത്രി ഇനിയും വിഷയം തൊടാതെ പോവുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന് മനസിലാക്കിയാണ് ചുരുങ്ങിയ വാക്കില്‍ മറുപടിയൊതുക്കിയത് എന്നത് വ്യക്തമാണ്.
മാത്രമല്ല പലപ്പോഴും മാധ്യമങ്ങള്‍ തിരിച്ചും മറിച്ചും ചോദിച്ചിട്ടും പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി സഭയില്‍ എന്നത്തേയും പോലെ പുച്ഛം കലര്‍ന്ന വീമ്പില്‍ വിശദീകരിച്ചൊതുക്കിയത് പ്രതിപക്ഷവും കേരളവും വെള്ളം തൊടാതെ വിഴുങ്ങുമെന്ന ധാരണയും തെറ്റാണ്. നിലവില്‍ മകളെ കേള്‍ക്കണമായിരുന്നുവെന്നും നടന്നത് സുതാര്യമായ ഇടപാടാണെന്നും പറയുമ്പോഴും മറുപടി ലഭിക്കാത്ത ഉത്തരങ്ങള്‍ അനേകമുണ്ട്. ചോദ്യമുന്നയിച്ച മാത്യു കുളല്‍നാടന്‍ വ്യക്തമാക്കിയത് പോലെ മറുപടിയില്‍ ഇനിയും വ്യക്തത വരാനുണ്ട്. എന്നാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞതുപോലെ ഇതുവരെ മിണ്ടാതിരുന്ന മുഖ്യമന്ത്രി വാ തുറന്നല്ലോ എന്ന നല്ലൊരു വശവും മുഖ്യമന്ത്രിയുടെ ഇന്നത്തെ മറുപടിയിലുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033