കാനഡ : പാര്‍പ്പിട പ്രതിസന്ധി രൂക്ഷമാകുന്നതിനിടയിലാണ് കാനഡ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രവേശനത്തിന് രണ്ട് വര്‍ഷത്തെ പരിധി ഏര്‍പ്പെടുത്തുന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള സമീപകാല നയതന്ത്ര സംഘര്‍ഷങ്ങള്‍ കനേഡിയന്‍ പഠന വിസകള്‍ തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കുന്നതിനിടയിലാണ് പുതിയ നിയന്ത്രണങ്ങളും വരുന്നത്. കാനഡയിലെ വിദ്യാര്‍ത്ഥികളുടെ ഭവന പ്രതിസന്ധി സമീപകാലത്ത് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായിത്തീര്‍ന്നിരിക്കുന്നുവെന്നാണ് ദ ഫ്രീ പ്രസ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ ജനപ്രിയ സ്റ്റുഡന്റ് അക്കമഡേഷന്‍ പ്ലാറ്റ് ഫോമായ യൂണിവേഴ്സിറ്റി ലിവിംഗ് സിഇഒ സൗരഭ് അറോറ വ്യക്തമാക്കുന്നത്.
വര്‍ദ്ധിച്ചുവരുന്ന വാടക ചെലവുകള്‍, താമസ സൗകര്യങ്ങളുടെ പരിമിതമായ ലഭ്യത, കനേഡിയന്‍ സര്‍വ്വകലാശാലകള്‍ തിരഞ്ഞെടുക്കുന്ന അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധിച്ചുവരുന്ന എണ്ണം എന്നിവയാണ് അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ആവശ്യത്തിന് വീടുകള്‍ ലഭ്യമല്ല എന്നുള്ളത് തന്നെയാണ് സ്ഥിതി. ഈ വെല്ലുവിളികളെ നേരിടാന്‍, കാനഡയിലെ വിദ്യാര്‍ത്ഥികള്‍ കാമ്പസ് റെസിഡന്‍സ്, സ്വകാര്യ വാടക റൂം, ഹോംസ്റ്റേകള്‍, മറ്റ് താമസ സൗകര്യങ്ങള്‍ (PBSAs) എന്നിവയുള്‍പ്പെടെ വിവിധ താമസ സൗകര്യങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ഇതിനും കഴിയാത്ത ചിലര്‍ ടെന്റുകളിലും കഴിയുന്നതായുള്ള റിപ്പോര്‍ട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പലവിധത്തിലുള്ള ആശങ്കകള്‍ക്ക് ഇടയാക്കുന്നതാണ്. അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനമാക്കി മാറ്റിയ നയം ഉയര്‍ത്തിപ്പിടിക്കാന്‍ സമതുലിതമായതും നിഷ്പക്ഷവുമായ സമീപനം നിലനിര്‍ത്തുകയാണ് വേണ്ടെന്നും അറോറ പറഞ്ഞു. ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായവും മികച്ച അന്തരീക്ഷവും കാരണം കാനഡ പരമ്പരാഗതമായി അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ സ്ഥലമായി കാണക്കാക്കുന്നു. താമസം, ട്യൂഷന്‍ ഫീസ്, മറ്റ് ചെലവുകള്‍ എന്നിവയുള്‍പ്പെടെ വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ച് പരിമിതമായ സാമ്പത്തിക സ്രോതസ്സുള്ളവര്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഘടകമാണ് എന്നാണ് കാനഡ ഇപ്പോഴും അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാകുന്ന ചിലവുള്ള സ്ഥലമാണോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കുന്നത്.
രണ്ട് വര്‍ഷത്തെ പരിധി ഉയരുന്ന ഭവന പ്രതിന്ധി പരിഹരിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണെങ്കിലും അത് എത്രത്തോളം സഹായകരമാകുമെന്ന് അറിയില്ല. അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാവുന്ന വിദ്യാഭ്യാസവും താമസസൗകര്യവും ലഭ്യമാക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അനിവാര്യമാണ്. കാനഡയ്ക്ക് പകരം ജര്‍മ്മനി, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, ദുബായ്, മാള്‍ട്ട, സ്‌പെയിന്‍, സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ് എന്നിവ തിരഞ്ഞെടുക്കപ്പെടുന്ന നിരവധി പേരുണ്ട്. ജര്‍മ്മനി അഭിവൃദ്ധി പ്രാപിക്കുന്ന ഒരു അക്കാദമിക് ലാന്‍ഡ്സ്‌കേപ്പ് വാഗ്ദാനം ചെയ്യുന്നു.
കൂടാതെ താരതമ്യേന കുറഞ്ഞ ചിലവും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കുടിയേറ്റത്തില്‍ 107 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. വേഗതയേറിയ വിസ പ്രക്രിയയും (30-60 ദിവസം) കുറഞ്ഞ ജീവിതച്ചെലവുമുള്ള സ്‌പെയിന്‍ സ്വാഗതാര്‍ഹമായ മറ്റൊരു ഓപ്ഷനാണ്. ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക അനുഭവങ്ങള്‍ തേടുന്നവര്‍ക്ക് ദുബായ് അതിന്റെ കാര്യക്ഷമമായ വിസ നടപടിക്രമങ്ങളും (1520 ദിവസം) ചലനാത്മകമായ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളും കൊണ്ട് വേറിട്ടുനില്‍ക്കുന്നു. സിംഗപ്പൂര്‍ ഏഷ്യയിലെ അക്കാദമിക് പവര്‍ ഹൗസാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം അവിടെ പതിന്മടങ്ങ് വര്‍ധിച്ചു.
2030 ഓടെ 30,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഫ്രാന്‍സും തയ്യാറാണ്. ന്യൂസിലന്‍ഡും അയര്‍ലന്‍ഡും ഇക്കൂട്ടത്തിലുണ്ടെന്നും അറോറ വ്യക്തമാക്കി. കാനഡ അടുത്തിടെ ഏര്‍പ്പെടുത്തിയ പരിധി തങ്ങളുടെ സ്ഥാപനമായ യൂണിവേഴ്‌സിറ്റി ലിവിംഗിനെ കാര്യമായി ബാധിക്കില്ല. കാരണം അത്തരം സംഭവവികാസങ്ങള്‍ നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. താമസസൗകര്യങ്ങളുടെ ശക്തമായ വിതരണം ഉറപ്പാക്കിക്കൊണ്ട് സാഹചര്യത്തെ മുന്‍കൂട്ടി കണ്ടു. നിലവില്‍ ആഗോളതലത്തില്‍ 2 ദശലക്ഷത്തിലധികം ബെഡ് സ്‌പെയിസുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.