കാസർഗോഡ് : ദേശീയപാത വികസനത്തിന്‍റെ ഭാഗമായി മസ്ജിദിന്‍റെ മിന്നാരം പൊളിച്ച് നീക്കുന്നതിനിടെ ഒരു ഭാഗം ഹൈടെൻഷൻ വൈദ്യുത കമ്പിയിലേക്ക് മറിഞ്ഞ് വീണു. ഇതിന്‍റെ ആഘാതത്തില്‍ 14 ഓളം വൈദ്യുതതൂണുകള്‍ പൂര്‍ണമായും തകര്‍ന്നു. റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് മിന്നാരം വൈദ്യുത ലൈനിന് മുകളിലേക്ക് വീണത്. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. ഇന്നലെ വൈകിട്ട് 6.30നായിരുന്നു അപകടം നടന്നത്. ഇതോടെ നുള്ളിപ്പാടി മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെയുള്ള വൈദ്യുത തൂണുകൾ തകർന്ന് വീണു.
പുതിയ ബസ് സ്റ്റാൻഡിൽ അടുത്തിടെ സ്ഥാപിച്ച ട്രാൻസ്‌ഫോമറിനും അതിന്‍റെ തൂണുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് വൻ അപകടം ഒഴിവാക്കി. തിരക്കേറിയ റോഡിൽ സദാസമയവും വാഹനങ്ങൾ ചീറിപ്പായുന്നതിനിടെയാണ് കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്ന് വീണത്. മിന്നാരം വൈദ്യുത ലൈനിലേക്ക് തകര്‍ന്ന് വീഴുന്ന സമയത്ത് റോഡില്‍ നിരവധി വാഹനങ്ങള്‍ കടന്നുപോയിരുന്നു.
പൊളിക്കുന്ന ഭാഗം റോഡിലേക്ക് വീഴാതിരിക്കാനായി പ്രത്യേക കയർ ഉപയോഗിച്ച് കെട്ടിയിരുന്നു. എന്നാൽ പൊളിക്കുന്നതിനിടെ കെട്ടിടത്തിന്റെ താഴ് ഭാഗം കറങ്ങിയതിനാൽ പ്രതീക്ഷിച്ച സ്ഥലത്തേക്ക് വീഴാതെ വൈദ്യുത കമ്പിയിലേക്ക് വീഴുകയായിരുന്നെന്നാണ് പറയുന്നത്. അപകടത്തെ തുടർന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതക്കുരുക്കും ഉണ്ടായി.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.