Wednesday, May 14, 2025 8:17 am

2021-ഓടെ കോവിഡ് മഹാമാരി അവസാനിക്കുമെന്ന് കരുതുന്നത് അപക്വം : ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ജനീവ : 2021 അവസാനത്തോടെ കോവിഡ് മഹാമാരി അവസാനിക്കുമെന്ന് കരുതുന്നത് അപക്വവും യാഥാര്‍ഥ്യബോധമില്ലാത്തതുമായ നിഗമനമാണെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍ കോവിഡിനെതിരേയുള്ള ഫലപ്രദമായ വാക്‌സിനുകളുടെ വരവ് പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുറയ്ക്കുമെന്നും ഡബ്ല്യു.എച്ച്.ഒ എമര്‍ജന്‍സീസ് പ്രോഗ്രാം ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു. “കോവിഡ് വ്യാപനം പരമാവധി കുറയ്ക്കുന്നതിലായിരിക്കണം ലോകത്തിന്റെ ഏകശ്രദ്ധ. വൈറസിന്റെ സ്‌ഫോടനാത്മകമായ വ്യാപനത്തെ തടഞ്ഞുനിര്‍ത്താന്‍ വാക്‌സിനുകള്‍ക്ക് സാധിച്ചു”. നമ്മള്‍ മിടുക്കരാണെങ്കില്‍ ഈ വര്‍ഷാവസാനത്തോടെ പുതിയ കേസുകളും മരണങ്ങളും പിടിച്ചുനിര്‍ത്തി മഹാമാരിയെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും മൈക്കല്‍ റയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

നിലവില്‍ വൈറസ് നിയന്ത്രണ വിധേയമാണെങ്കിലും വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയെ കുറിച്ച് ഉറപ്പുകളൊന്നും നല്‍കാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വികസ്വര രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിന് മുമ്പ് ചില വികസിത രാജ്യങ്ങളിലെ ആരോഗ്യവാന്‍മാരായ യുവാക്കള്‍ക്ക് വാക്‌സിന്‍ നല്‍കിയത് ഖേദകരമാണെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു. രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര മത്സരമല്ല, ഇത് വൈറസിനെതിരേയുള്ള പോരാട്ടമാണ്. സ്വന്തം ജനങ്ങളെ അപകടത്തില്‍ നിര്‍ത്താന്‍ ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍ ലോകത്താകമാനം വൈറസിനെ തുടച്ചുനീക്കാനുള്ള പ്രയത്‌നത്തില്‍ പങ്കാളികളാകാന്‍ എല്ലാരാജ്യങ്ങളോടും ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ രാജ്യങ്ങളും എന്തുചെയ്യണമെന്ന് പറയാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന് അറിയാം

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ബുധനാഴ്ചയും പുറത്തിറക്കുന്ന...

കടലിൽ അജ്ഞാതനായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം : കോവളം ബീച്ചിന് സമീപം കടലിൽ അജ്ഞാതനായ യുവാവിന്‍റെ മൃതദേഹം...

വിലക്കയറ്റത്തിനുള്ള കളമൊരുങ്ങിയതോടെ റബ്ബർ വിപണിയിൽ ശുഭപ്രതീക്ഷ

0
കോട്ടയം: വിലക്കയറ്റത്തിനുള്ള കളമൊരുങ്ങിയതോടെ റബ്ബർ വിപണിയിൽ ശുഭപ്രതീക്ഷ. മൂന്ന് അന്താരാഷ്ട്ര ഘടകങ്ങളാണ്...

പ്ലസ് വൺ പ്രവേശന നടപടികൾ ഇന്നുമുതൽ

0
തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ ഇന്നുമുതൽ. ഏകജാലക...