നോയിഡ : ഉത്തര്‍പ്രദേശിലെ മരിയോണ്‍ ബയോടെക് നിര്‍മ്മിക്കുന്ന രണ്ട് ചുമ സിറപ്പുകള്‍ ഉസ്‌ബെക്കിസ്ഥാനിലെ കുട്ടികള്‍ക്കായി ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ). ആംബ്രോണോള്‍ സിറപ്പ്, ഡോക്ക്-1 മാക്‌സ് സിറപ്പ് എന്നിവയാണ് രണ്ട് ഉല്‍പ്പന്നങ്ങള്‍. രണ്ട് ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്നത് ഉത്തര്‍പ്രദേശിലെ മരിയോണ്‍ ബയോടെക് ആണ്.
ലബോറട്ടറി വിശകലനത്തില്‍ രണ്ട് ഉല്‍പ്പന്നങ്ങളിലും അസ്വീകാര്യമായ അളവില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ കൂടാതെ / അല്ലെങ്കില്‍ എഥിലീന്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി ഡബ്ല്യൂഎച്ച്‌ഒ അറിയിച്ചു. കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ മരുന്നുകള്‍ കഴിച്ച് 19 കുട്ടികള്‍ മരിച്ചതായി ഉസ്ബക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചത്.
ഈ രണ്ട് ഉല്‍പ്പന്നങ്ങള്‍ക്കും മേഖലയിലെ മറ്റ് രാജ്യങ്ങളില്‍ മാര്‍ക്കറ്റിംഗ് അംഗീകാരം ഉണ്ടായിരിക്കാം. അവ അനൗപചാരിക വിപണികളിലൂടെ മറ്റ് രാജ്യങ്ങളിലേക്കോ പ്രദേശങ്ങളിലേക്കോ വിതരണം ചെയ്തിരിക്കാം. ഈ അലേര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമല്ലെന്നും അവയുടെ ഉപയോഗം, പ്രത്യേകിച്ച് കുട്ടികളില്‍, ഗുരുതരമായ പരിക്കോ മരണമോ ഉണ്ടാക്കിയേക്കാമെന്ന് യുഎന്‍ ആരോഗ്യ ഏജന്‍സി പറഞ്ഞു. ഉസ്ബെക്കിസ്ഥാനില്‍ 19 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട മരിയോണ്‍ ബയോടെക് കമ്പനിയുടെ പ്രൊഡക്ഷന്‍ ലൈസന്‍സ് ഉത്തര്‍പ്രദേശ് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]