അടുക്കളയില്‍ നാം പച്ചക്കറികളും മറ്റും അരിയാന്‍ ഉപയോഗിയ്ക്കുന്നത് ചോപ്പിംഗ് ബോര്‍ഡുകളാണ്. ഇവ തടി കൊണ്ടുള്ളവയും പ്ലാസ്റ്റിക് കൊണ്ടുള്ളവയും ലഭ്യമാണ്. പലരും പ്ലാസ്റ്റിക് ചോപ്പിംഗ് ബോര്‍ഡുകളാണ് ഉപയോഗിക്കാറ്. ഉപയോഗിയ്ക്കാനും വൃത്തിയാക്കാനും എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. കാണാനും നല്ലതാണ്. ഇപ്പോള്‍ പല രീതിയില്‍ ആകര്‍ഷകരമായ ചോപ്പിംഗ് ബോര്‍ഡുകള്‍ ലഭ്യവുമാണ്. എന്നാല്‍ ഇത്തരം ചോപ്പിംഗ് ബോര്‍ഡുകള്‍ ആരോഗ്യത്തിന് വരുത്തുന്ന അപകടങ്ങള്‍ ചെറുതല്ല.
നാം വാങ്ങുന്ന ചോപ്പിംഗ് ബോര്‍ഡുകള്‍ മൈക്രോപ്ലാസ്റ്റിക്കാണ്. പോളി എഥിലീന്‍, പോളി പ്രൊപ്പലീന്‍ എന്നിവയുപയോഗിച്ചാണ് ഇവയുണ്ടാക്കുന്നത്. നാം കത്തി കൊണ്ട് ഇതിന്റ പുറത്ത് വെച്ച് പച്ചകറികള്‍ അരിയുമ്പോള്‍ ഇതില്‍ വെട്ടലുകള്‍ വീഴും. നാം അത് അറിയാറുമില്ല. ഇത് നമ്മുടെ പച്ചക്കറികളിലും കലരും.
ഈ പ്ലാസ്റ്റിക്ക് അംശങ്ങള്‍ നമ്മുടെ ശരീരത്തില്‍ എത്തി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇത് രക്തത്തില്‍ കലരാനും കാരണമാകും. ഇത് ശരീരത്തില്‍ ഇന്‍ഫ്‌ളമേഷനുണ്ടാക്കുന്നു. . മാത്രമല്ല പല ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളും ഇവയുണ്ടാക്കുന്നു. അലര്‍ജി, വിട്ടുമാറാത്ത ജലദോഷം എന്നിവയെല്ലാം തന്നെ ഇത്തരം മൈക്രോപ്ലാസ്റ്റിക്കുകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ പെടുന്നവയാണ്. ഇന്‍സുലിന്‍ റെസിസ്റ്റിന്‍സുണ്ടാക്കുന്നതിനും കാരണമാകും. ഇത് അമിതവണ്ണമുണ്ടാക്കും. പ്രമേഹത്തിന് വഴിയൊരുക്കും. വൃക്കകള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്ന ഇത് സെമിനല്‍ വെസിക്കിള്‍സില്‍ വന്നടിയുന്നതിനും കാരണമാകും. ഇത് വെറും പ്ലാസ്റ്റിക് കട്ടിംഗ് ബോര്‍ഡുകളില്‍ നിന്നു മാത്രമല്ല ഉണ്ടാകുന്നത്. നാം പ്ലാസ്റ്റിക് പാത്രങ്ങളില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ ചൂടാക്കിയോ ചൂടാക്കുകയോ ചൂടുള്ള ആഹാര സാധനങ്ങള്‍ വെയ്ക്കുകയോ ചെയ്യുമ്പോള്‍ സംഭവിക്കുന്നു.
ആരോഗ്യം മെച്ചപ്പെടുത്താന്‍ തടികൊണ്ടുള്ള കട്ടിങ് ടേബിളുകള്‍ ഉപയോഗിക്കുക. പുളിയുടെ തടിയാണ് മികച്ചത്. ഇതില്‍ വെട്ടു കൊണ്ടാലും കാര്യമായ പ്രശ്‌നമുണ്ടാകില്ല. നോണ്‍വെജിറ്റേറിയന്‍ കട്ട് ചെയ്യാന്‍ മറ്റൊരു കട്ടിങ്‌ടേബിള്‍ കരുതുന്നതാണ് നല്ലത്. കാരണം ഇറച്ചി വിഭവങ്ങളില്‍ സാല്‍മൊണെല്ല പോലുളള ബാക്ടീരിയകള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ഇവ പല ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാക്കുന്നു. ഇവ കഴുകുമ്പോഴും പ്രത്യേകം ശ്രദ്ധവേണം. നോണ്‍ വെജ് മുറിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ചോപ്പിംഗ് ബോര്‍ഡുകള്‍ ചൂടുവെള്ളത്തില്‍ വിനാഗിരിയൊഴിച്ച് മുക്കി വെച്ച് നല്ലതു പോലെ കഴുകി ഉണക്കിയെടുക്കണം. ഇതില്‍ നനവുണ്ടൈങ്കില്‍ രോഗാണു സാധ്യതയുമുണ്ട്. നല്ല അടുക്കളകളില്‍ നിന്നുമാണ്. ചെറിയ വീഴ്ചകള്‍ പോലും നാളെ നിങ്ങളെ വലിയ രേഗിയാക്കാം.