Tuesday, July 8, 2025 10:35 am

ചോറ് കുക്കറില്‍ പാകം ചെയ്യരുത് ; കാരണം ഇതാണ്

For full experience, Download our mobile application:
Get it on Google Play

പ്രഷര്‍ കുക്കര്‍ ഇന്നത്തെ കാലത്ത് അടുക്കളയിലെ സ്ഥിരം അംഗമാണ്. പാചകം എളുപ്പമാക്കാനും സമയം ലാഭിയ്ക്കാനും പല വിഭവങ്ങളും പ്രഷര്‍ കുക്കറില്‍ പാകം ചെയ്യുന്നവരാണ് മിക്കവാറും പേര്‍. അരിയും പച്ചക്കറികളും പരിപ്പ് പയര്‍ വര്‍ഗങ്ങളും ഇറച്ചി വിഭവങ്ങളുമെല്ലാം തന്നെ സാധാരണ രീതിയില്‍ വേവിയ്ക്കുന്നതിന്റെ കാല്‍ ഭാഗം സമയം കൊണ്ട് കുക്കറില്‍ പാകം ചെയ്‌തെടുക്കാമെന്നതാണ് ഗുണം. മാത്രമല്ല, വിസില്‍ വരുന്നതില്‍ നിന്നും പാകമായോ എന്ന് അറിയുകയും ചെയ്യാം. ഇടയ്ക്കിടെ ഇത് വെന്തോയെന്ന് നോക്കേണ്ട കാര്യവും വരുന്നില്ല.

കുക്കറില്‍ ഭക്ഷണം പാകം ചെയ്യുന്നത് ഗുണകരവും ദോഷകരവുമാണെന്ന രണ്ട് അഭിപ്രായം നിലവിലുണ്ട്. വെള്ളത്തിലെ ആവി പാത്രത്തിനുള്ളില്‍ തന്നെ തടഞ്ഞ് നിര്‍ത്തിയാണ് പ്രഷര്‍ കുക്കര്‍ പ്രവര്‍ത്തിയ്ക്കുന്നത്. അതായത് ഇതിലുണ്ടാകുന്ന ചൂട് തടഞ്ഞ് നിര്‍ത്തി ഭക്ഷണത്തിലേയ്ക്ക് വഴിതിരിച്ച് വിടുന്നു. ഇതേ രീതിയില്‍ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് കുക്കര്‍ ദോഷകരമാണെന്ന അഭിപ്രായമുള്ളവരുടെ വാദത്തിന് അടിസ്ഥാനം. ഇത് ഭക്ഷണത്തിലെ പോഷകങ്ങളെ കൂടിയ തോതില്‍ ചൂടാക്കുന്നതിലൂടെ ഇതിന്റെ ഗുണം നഷ്ടപ്പെടുന്നുവെന്നതാണ് വാദം. അതേ സമയം വായുവും ചൂടും പുറത്തു പോകാതെ സൂക്ഷിയ്ക്കുന്നത് കൊണ്ടും കുറഞ്ഞ സമയം കൊണ്ട് പാകം ചെയ്യുന്നു എന്നതിനാലും പോഷകം തീരെ നഷ്ടപ്പെടാതിരിയ്ക്കുന്നുവെന്നതാണ് ഇത് ആരോഗ്യകരമെന്ന വാദത്തിന്റെ അടിസ്ഥാനം.

എന്നാല്‍ പ്രഷര്‍ കുക്കറില്‍ ചില വസ്തുക്കള്‍ ഉണ്ടാക്കുന്നത് ആരോഗ്യകരമല്ലെന്നാണ് പറയപ്പെടുന്നു. അരി, അതായത് ചോറുണ്ടാക്കുന്നതും ഇന്ന് പലരും പ്രഷര്‍ കുക്കറിലാണ്. അരിയും ഉരുളക്കിഴങ്ങും ഇതില്‍ പെടുന്നു. ഇവ രണ്ടും കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുള്ളവയാണ്. ഇതിനാല്‍ തന്നെയാണ് ഇത് കുക്കറില്‍ പാകം ചെയ്യുന്നത് നല്ലതല്ലെന്ന അഭിപ്രായവുമുള്ളത്. അരി മാത്രമല്ല, സ്റ്റാര്‍ച്ച് അഥവാ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയവ, ഇതുപോലെ ഇവ കൂടുതല്‍ സമയം പാകം ചെയ്യേണ്ടി വരുന്നവയെങ്കില്‍ കുക്കര്‍ ഒഴിവാക്കുന്നതാണ് നല്ലതെന്ന് പറയാന്‍ സയന്‍സ് കാരണവും പറയുന്നു. ഇതിലെ സ്റ്റാര്‍ച്ച് കുക്കറില്‍ പാകം ചെയ്യുമ്പോള്‍ ഇത് അക്രലിമൈഡ് എന്ന ദോഷകരമായ കെമിക്കല്‍ ഉല്‍പാദിപ്പിയ്ക്കുന്നു. ഇത് സ്ഥിരം ശരീരത്തിലെത്തുന്നത് ക്യാന്‍സര്‍, വന്ധ്യത, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു. മാത്രമല്ല, അരി വേവാന്‍ കൂടാന്‍ സമയവും വേണ്ടിവരുന്നു. ഇത് ഇതിന്റെ ഗുണങ്ങള്‍ കുക്കറില്‍ വച്ചാല്‍ നശിപ്പിയ്ക്കുകയും ചെയ്യുന്നു.

അരി മാത്രമല്ല, സ്റ്റാര്‍ച്ച് അടങ്ങിയ ഏത് ഭക്ഷണങ്ങളും കുക്കറില്‍ ഇതേ രീതിയില്‍ വേവിച്ചാല്‍ അക്രലിമൈഡ് ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. അരി മാത്രമല്ല, ഉരുളക്കിഴങ്ങും കൂടുതല്‍ സ്റ്റാര്‍ച്ച് അടങ്ങിയ ഭക്ഷണമാണ്. കഴിവതും വേഗം വേവിച്ചെടുക്കുന്നതാണ് കുക്കറിലെ പാചകം ആരോഗ്യകരമാകാന്‍ നല്ലത്. അരി പോലുള്ളവ, അതായത് സ്റ്റാര്‍ച്ച് അടങ്ങിയവ കൂടുതല്‍ സമയം വേവിയ്ക്കുന്നത് നല്ലതുമല്ല. അതേ സമയം ആവി കയറ്റാനുള്ള, കുറവ് സമയം മാത്രം വേവിയ്‌ക്കേണ്ടി വരുന്നവ കുക്കറില്‍ പാകം ചെയ്യുന്നത് ഏറെ ആരോഗ്യകരവുമാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാറിടിച്ച് തോട്ടില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി

0
മലപ്പുറം: ദേശീയപാതയിലെ തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം...

മന്ത്രി സജി ചെറിയാന്റെ ആശുപത്രി വിവാദപരാമർശത്തിൽ സിപിഐഎം നേതൃത്വത്തിന് അതൃപ്തി

0
തിരുവനന്തപുരം : മന്ത്രി സജി ചെറിയാന്റെ ആശുപത്രി വിവാദപരാമർശത്തിൽ...

സപ്ലൈകോയുടെ പേരിൽ തട്ടിപ്പ് ; മുന്നറിയിപ്പ് നൽകി സപ്ലൈകോ മാനേജ്മെൻറ്

0
തിരുവനന്തപുരം : സപ്ലൈകോയുടെ പേരിൽ തട്ടിപ്പ്, മുന്നറിയിപ്പ് നൽകി സപ്ലൈകോ...

രാജ്യത്തെ 40 മെഡിക്കൽ കോളേജുകളില്‍ സിബിഐ റെയ്ഡ് ; 50 ലക്ഷം രൂപയോളം...

0
ന്യൂഡല്‍ഹി : രാജ്യത്തെ 40 മെഡിക്കൽ കോളേജുകളില്‍ സിബിഐ റെയ്ഡ്....