Friday, May 9, 2025 3:04 am

ശബരിമലയില്‍ വൈഫൈ, റോമിംഗ് തുടങ്ങിയ ആധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങളുമായി ബിഎസ്എന്‍എല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടു ആധുനിക വാര്‍ത്താ വിനിമയ സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ബിഎസ്എന്‍എല്‍ ആവിഷ്‌കരിച്ചു.
——-
ഫൈബര്‍ കണക്റ്റിവിറ്റി
അതിനൂതനവും 300 എബിപിഎസ് വരെ വേഗത ലഭിക്കുന്നതുമായ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റി ശബരിമല ,പമ്പ ,നിലക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സാധ്യമാക്കി. ഫൈബര്‍ കണക്റ്റിവിറ്റിയിലുടെ ദേവസ്വം ബോര്‍ഡ്, പോലീസ്, ഫോറസ്ററ്, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍, ബാങ്കുകള്‍, വാര്‍ത്താ മാധ്യമങ്ങള്‍ , മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍, വാണിജ്യ സ്ഥാപനങ്ങള്‍ ഇവിടെയെല്ലാം ടെലികോം സേവനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട് .പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഓക്സിജന്‍ പാര്‍ലറുകള്‍, എമെര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ ഫൈബര്‍ കണക്റ്റിവിറ്റി ലഭിക്കും.
——–
വൈഫൈ റോമിംഗ്
വീടുകളില്‍ ബിഎസ്എന്‍എല്‍ ഫൈബര്‍ കണക്ഷന്‍ എടുത്തിട്ടുള്ള ഏതൊരു ഉപഭോക്താവിനും ശബരിമലയില്‍ വൈഫൈ റോമിംഗ് സംവിധാനം ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനം ലഭ്യമാണ്. http://portal.bsnl.in/ftth/wifiroaming എന്ന പോര്‍ട്ടലിലോ ബിഎസ്എന്‍എല്‍ വൈഫൈ റോമിംഗ് എന്ന എസ്എസ്ഐഡി ഉള്ള ആക്സസ് പോയിന്റില്‍ നിന്നോ രജിസ്റ്റര്‍ ചെയ്തു ഉപയോഗിക്കാം.

മൊബൈല്‍ കവറേജ്
ശബരിമലയിലേക്കുള്ള തീര്‍ഥാടന പാതയില്‍ മൊബൈല്‍ കവറേജ് സുഗമമായി ലഭ്യമാക്കാന്‍ 21 മൊബൈല്‍ ടവറുകള്‍ ബിഎസ്എന്‍എല്‍ സജ്ജമാക്കി. ളാഹ ,അട്ടത്തോട് ,ശബരിമല ടെലിഫോണ്‍ എക്സ്ചേഞ്ച് ,കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ,ശരംകുത്തി ,പ്ലാപ്പള്ളി ,പമ്പ ,പമ്പ ഗസ്റ്റ് ഹൗസ് ,പമ്പ ഹോസ്പിറ്റല്‍ , പമ്പ കെഎസ്ആര്‍ടിസി , നിലയ്ക്കല്‍ ക്ഷേത്രം ,നിലക്കല്‍ ആശുപത്രി തുടങ്ങിയ സ്ഥിരം ടവറുകളില്‍ ഫോര്‍ ജി കവറേജ് ലഭ്യമാക്കിയിട്ടുണ്ട്. ഇലവുങ്കല്‍ ,ശബരിമല ഗസ്റ്റ് ഹൗസ് , കൈലാഷ് ബില്‍ഡിംഗ് , പ്രണവ് ബില്‍ഡിംഗ് പമ്പ ഹില്‍ ടോപ് ,പമ്പ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ , നിലക്കല്‍ പാര്‍ക്കിംഗ്, നിലക്കല്‍ പി പോലീസ് കണ്ട്രോള്‍ എന്നിവിടങ്ങളില്‍ എട്ട് താല്‍ക്കാലിക ടവറുകളും സജ്ജമാക്കിയിട്ടുണ്ട് .
പൂര്‍ണമായും തദ്ദേശീയ ഫോര്‍ ജി സാങ്കേതിക വിദ്യയാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്.

വൈഫൈ ഹോട്ട്സ്പോട്ട്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് 48 വൈഫൈ ഹോട്ട്സ്പോട്ടുകളാണ് ഭക്തര്‍ക്കുവേണ്ടി ശബരിമലയില്‍ സജ്ജമാക്കിയിരിക്കുന്നത് .ശബരിമല-22 ,പമ്പ-13 ,നിലക്കല്‍-13 എന്നിങ്ങനെയാണ് ഹോട്സ്പോട്ടുകള്‍ ഉള്ളത്.
—–
കസ്റ്റമര്‍ സര്‍വീസ് സെന്റര്‍
തീര്‍ഥാടകരെ സ്വീകരിക്കുന്നതിനും അവരുടെ ആവശ്യങ്ങള്‍ക്ക് സത്വര പരിഹാരം കാണുന്നതിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ പമ്പയിലും ശബരിമലയിലും സജ്ജീകരിക്കുന്നതാണ് .പുതിയ മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും, ഫോര്‍ജി സിം അപ്ഗ്രഡേഷന്‍, റീചാര്‍ജ്, ബില്‍ പേയ്മെന്റ് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ് .
—–
ഫോണ്‍ ഓണ്‍ ഫോണ്‍ സര്‍വീസ്
ബിഎസ്എന്‍എല്‍ ന്റെ എല്ലാവിധമായ സേവനങ്ങളും 9400901010 എന്ന മൊബൈല്‍ നമ്പറിലോ ,1800 44 44 എന്ന ചാറ്റ് ബോക്സിലോ, [email protected] എന്ന മെയില്‍ ഐഡിയിലോ ബന്ധപ്പെട്ടാല്‍ സര്‍വീസ് ലഭിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കലഞ്ഞൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : കലഞ്ഞൂര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനം നാളെ...

ചിറ്റാറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : ചിറ്റാര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ  (മെയ്...

കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

0
ദില്ലി: അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം...

പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി

0
തൃശൂര്‍: പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന...