Tuesday, May 13, 2025 1:37 am

നാലു ദിവസമായി സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ദിവസമായി തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശം. ആലപ്പുഴയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തീരപ്രദേശങ്ങളില്‍ കടലാക്രമണവും രൂക്ഷമാണ്. സംസ്ഥാനത്തു ഇന്ന് മഴക്ക് നേരിയ ശമനം ഉണ്ടെക്കിലും, മഴ മൂലം സംസ്ഥാനത്തു ഉടനീളം വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി. കൊല്ലം ജില്ലയില്‍ 200 ഓളം വീടുകളില്‍ വെള്ളം കയറി.കരുനാഗപ്പള്ളിയിലും തൊടിയൂരിലുമാണ് വെള്ള പൊക്കം. ഇടക്കുളങ്ങര റോഡിന് കുറുകയുള്ള തോട് കരകവിഞ്ഞൊഴുകിയാണ് വീടുകളില്‍ വെള്ളം കയറിയത്.

കോട്ടയം തട്ടാര്‍കാട് മണ്ണടിച്ചിറ പാടശേഖരത്തില്‍ മടവീണു. 220 ഏക്കറിലെ നെല്‍കൃഷിയാണ് മടവീഴ്ചയില്‍ വെള്ളത്തില്‍ മൂടിയത്. ആലപ്പുഴ വീയപുരം- -ചെറുതന അച്ചനാരി കുട്ടന്‍കരി പാടത്ത് ബണ്ടുപൊളിഞ്ഞ് വെള്ളം കയറി. കോട്ടയത്ത് പടിഞ്ഞാറന്‍മേഖലയില്‍ വെള്ളം കയറിയ സ്ഥലങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. തിരുവല്ല താലൂക്കിലെ പല പ്രദേശങ്ങളിലും വീടുകളില്‍ വെള്ളം കയറിയ നിലയിലാണ്. തിരുവല്ല താലൂക്കിലെ പല പ്രദേശങ്ങളിലും വീടുകളില്‍ വെള്ളം കയറിയ നിലയിലാണ്. പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍ ആറുകളിലെ ശക്തമായ ഒഴുക്കില്‍ കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും ജലനിരപ്പ് ഉയര്‍ന്നു. എറണാകുളം ജില്ലയില്‍ ഇതുവരെ 63 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതാണ് റിപ്പോര്‍ട്ട്. കനത്ത മഴയില്‍ കൊച്ചി ധനുഷ് കോടി ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായി. ഗ്യാപ്പ് റോഡിന് സമീപം ഉണ്ടായ മലയിടിച്ചലില്‍ ഗതാഗതം തടസപ്പെട്ടു. മൂന്നാര്‍ ന്യൂ കോളനിയില്‍ രണ്ടു വീടുകള്‍ തകര്‍ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ ഇംഗ്ലീഷ് ഭാഷാ പരിശീലനം

0
പത്തനംതിട്ട : കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍...

മൂന്നു പോക്സോ കേസുകളിൽ പ്രതിയായ യുവാവ് അന്വേഷിച്ചെത്തിയ പോലീസ് സംഘത്തെ വെട്ടിച്ച് പമ്പയാറ്റിൽ ചാടി...

0
പത്തനംതിട്ട: മൂന്നു പോക്സോ കേസുകളിൽ പ്രതിയായ യുവാവ് പോലീസ് സംഘത്തെ വെട്ടിച്ച്...

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി

0
കൊല്ലം: കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി. വളവ്പച്ച സ്വദേശി ജിത്ത്...

കെ. സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ

0
കൊച്ചി: കെ. സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് കെ കരുണാകരന്റെ മകൾ പത്മജ...