കോന്നി : ഉച്ചക്ക് ശേഷമുണ്ടായ കനത്ത മഴയിൽ കോന്നിയിൽ വിവിധ ഇടങ്ങളിൽ വ്യാപക നാശനഷ്ടം. വന മേഖലയിൽ കൂടി കടന്നുപോകുന്ന കോന്നിയിലെ റോഡുകളിൽ നിരവധി ഇടങ്ങളിൽ മരം ഒടിഞ്ഞു വീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. കോന്നി തണ്ണിത്തോട് റോഡിൽ മൂന്നിടങ്ങളിൽ മരം ഒടിഞ്ഞു വീണു. ഞള്ളൂർ മോഡൽ മോഡൽ ഫോറെസ്റ്റെഷന് സമീപം മരം ഒടിഞ്ഞു ഇലക്ട്രിക് പോസ്റ്റിൽ വീണതിനെ തുടർന്ന് ഒരു പോസ്റ്റ് ഒടിയുകയും മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുകയും ചെയ്തു. എലിമുള്ളുംപ്ലാക്കലിന് സമീപം റോഡിൽ മരം ഒടിഞ്ഞു വീണു. മുണ്ടോൻമൂഴി മണ്ണീറ റോഡിൽ വനത്തിൽ റോഡിന്റെ ഉയർന്ന തിട്ടയിൽ നിന്നിരുന്ന മരം കടപുഴകി വീണതിനെ തുടർന്ന് വൈദ്യുതി ബന്ധം തടസപ്പെട്ടു. കോന്നിയിൽ നിന്നും അഗ്നിശമനരക്ഷാ സേനയെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ ആണ് ഒടിഞ്ഞു വീണ് മരങ്ങൾ നീക്കം ചെയ്യാൻ കഴിഞ്ഞത്. കലഞ്ഞൂർ ഇടത്തറയിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്നിരുന്ന മരം ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. ചിറ്റാർ പന്നിയാറിൽ കാറിന് മുകളിൽ മരം വീണതിനെ തുടർന്ന് നാശനഷ്ടം നേരിട്ടു. നിരവധി റബ്ബർ മരങ്ങളും ഒടിഞ്ഞുവീണ് നാശനഷ്ടങ്ങൾ ഉണ്ടായി.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.