മല്ലപ്പള്ളി: ശക്തമായ മഴയിലും കാറ്റിലുംതാലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിൽ വ്യാപകനാശനഷ്ടം. കൊറ്റനാട്, മല്ലപ്പള്ളി , പുറമറ്റം പഞ്ചായത്തുകളിൽ മരം വീണ് ഒൻപത് വീടുകൾ ഭാഗികമായി തകർന്നു. പലയിടത്തും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞതിനെ തുടർന്ന് വൈദ്യുതി ബന്ധവും പൂർണ്ണമായും ഇല്ലാതെയായി. ഗതാഗതവും തടസപ്പെട്ടു.കൊറ്റനാട് പഞ്ചായത്തിലെ പെരുമ്പെട്ടി ഈട്ടിക്കൽ വിജയൻ, ചാമക്കാലയിൽ സിനാജ് , മല്ലപ്പള്ളി പഞ്ചായത്തിൽ നാരകത്താനി തടത്തരിക്കാവ് ഷൈലജ, കീഴ്‌വായ്പ്പൂര് വീടാത്ത് ജോൺ തോമസ്, പുറമറ്റം പഞ്ചായത്തിൽ രഞ്ജിത് ഭവനിൽ രഞ്ജിത് കുമാർ, പടുതോട് മന്നത്താനിൽ സൈനബബിവി, തോട്ടനാലിൽ മേപ്പറത്ത് രാധാമണി മാധവൻ,ലളിത വിജയൻ, തങ്കമണി എന്നിവരുടെ വീടിൻ്റെ മുകളിൽ മരം വീണ് ഭാഗിമായി നാശനഷ്ടം നേരിട്ടു. വായ്പൂര്, വെണ്ണിക്കുളം, മല്ലപ്പള്ളി സെക്ഷനുകളുടെ പരിധിയിൽ മരം വീണ് പോസ്റ്റുകളും കമ്പികളും പൊട്ടിയതിനെ തുടർന്ന് വൈദ്യുതി ബന്ധം നിലച്ചു. വെണ്ണിക്കുളം സെക്ഷനിൽ 13 പോസ്റ്റ് ഒടിഞ്ഞു. നാൽപത് സ്ഥലങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചു. മല്ലപ്പള്ളി സെക്ഷൻ്റെ പരിധിയിലെ പുതുശേരി, ഈട്ടിക്കൽ, നാരകത്താനി, പരിയാരം, കുന്നന്താനം, മല്ലപ്പള്ളി, ആനിക്കാട് പ്രദേശങ്ങളിൽ പോസ്റ്റ് ഒടിഞ്ഞിട്ടുണ്ട്. നിരവധി പോസ്റ്റുകൾ ചരിഞ്ഞ് അപകടാവസ്ഥയിലാണ് പലയിടത്തും. 11 കെ.വി ലൈനുകൾ പൊട്ടിയതിനാൽ പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പൂർണമായും പുനസ്ഥാപിക്കാൻ ദിവസങ്ങളുടുക്കുമെന്നാണ് അധികൃതർ പറഞ്ഞു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.