കുറവിലങ്ങാട്: ദേശീയപാത വികസനം – വില്ല പ്രോജക്ട് എന്നിവയുടെ മറവിൽ മോനിപ്പള്ളി വില്ലേജ് പരിധിയിൽ വ്യാപകമായി മണ്ണെടുപ്പും മണ്ണ് കടത്തും. ഉഴവുർ ഗ്രാമപഞ്ചായത്ത് അധികൃതർ അറിയുന്നത് തന്നെ നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തിയപ്പോഴാണ്. ലക്ഷങ്ങളുടെ ഇടപാടാണ് ഈ മണ്ണ് കടത്തിലൂടെ നടക്കുന്നത്. കോട്ടയം ജില്ലാ ജിയോളജി വകുപ്പാണ് മണ്ണെടുപ്പിന് അനുമതി നൽകിയിട്ടുള്ളത്. മോനിപ്പള്ളി വില്ലേജ് പരിധിയിൽ ചേറ്റുകുളം ഭാഗത്ത് പരമ്പരാഗത ചേറ്റുകുളം – കർത്താമട – മോനിപ്പള്ളി തോട് നികത്തിയാണ് റോഡ് വെട്ടി മണ്ണ് കൊണ്ടുപോകുന്നത്. ജിയോളജി വകുപ്പ് അനുമതി നൽകിയതിനെക്കാൾ പലമടങ്ങ് മണ്ണ് ഇവിടെനിന്നും കടത്തുന്നുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വലിയ ടോറസ്, ടിപ്പർ ലോറികൾ യാതൊരു സമയ ക്രമീകരണവും ഇല്ലാതെയാണ് ഗ്രാമീണറോഡിലുടെയും പൊതുമരാമത്ത് റോഡിലൂടെയും പായുന്നത്.
അനുമതി നൽകിയതുപ്രകാരമാണോ മണ്ണെടുപ്പു നടക്കുന്നതെന്ന് പരിശോധിക്കുവാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്താത്തത് മണ്ണ് മാഫിയ സംഘങ്ങൾക്ക് സഹായകമായിട്ടുണ്ട്. കോട്ടയം ജില്ലാ ജിയോളജി വകുപ്പ് ഈ മണ്ണ് ഖനനത്തിന് അനുമതി ഉത്തരവ് ഇംഗ്ലീഷിലാണ് നൽകിയിരുന്നത്. ഭരണഭാഷ മലയാളം ആണെന്നും ഉത്തരവുകളും സർക്കുലറുകളും മലയാളത്തിൽ വേണമെന്നും പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഇതൊന്നും അറിഞ്ഞിട്ടില്ല. ദേശീയപാത വികസനം – വില്ലാ പ്രോജക്ട് എന്നിവയുമായി ബന്ധപ്പെട്ട് മണ്ണ് ഖനനത്തിന് അനുമതി നല്‍കിയത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.