Tuesday, May 13, 2025 12:40 am

വിരമിച്ച സൈനികനെ കൊലപെടുത്തിയ ഭാര്യയും മകനും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗലൂരു: നിത്യ ജീവിതത്തിൽ മുൻ സൈനികനായ ഭർത്താവിന്റെ കാർക്കശ്യം താങ്ങാനായില്ല. വിരമിച്ച സൈനികനെ കൊലപെടുത്തിയ ഭാര്യയും മകനും അറസ്റ്റിൽ. ബെംഗലൂരുവിലെ വിവേക് നഗറിലെ വീട്ടിലാണ് വിരമിച്ച സൈനികന്റെ മൃതദേഹം അയൽവാസി കണ്ടെത്തിയത്. സംഭവത്തിൽ ഞായറാഴ്ചയാണ് മുൻ സൈനികന്റെ ഭാര്യയും മകനും അറസ്റ്റിലായത്. 47കാരനായ മുൻ സൈനികനായ ഭോലു അറാബിനെയാണ് ബെംഗലൂരുവിലെ സ്വന്തം വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛൻ മരിച്ചതായി വിശദമാക്കി മകൻ സമീറാണ് അയൽവാസിയായ സുഹൈൽ അഹമ്മദിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയത്. പിന്നാലെ അയൽവാസി വിവരം പോലീസിനെ അറിയിക്കുകയും ഭോലുവിന്റെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് പോലീസിനോട് വിശദമാക്കുകയും ചെയ്തിരുന്നു.

വീട്ടിലേക്ക് അതിക്രമിച്ച് കയറിയവർ പിതാവിനെ ആക്രമിച്ചുവെന്നായിരുന്നു മകൻ അയൽവാസിയോട് വിശദമാക്കിയത്. എന്നാൽ വീട്ടിലേക്ക് അക്രമി സംഘം അതിക്രമിച്ച് കയറിയതിന്റെ ഒരു ലക്ഷണവും കാണാത്തതാണ് അയൽവാസിക്ക് സംഭവത്തിൽ സംശയം തോന്നാൻ കാരണമായത്. പിന്നാലെ പോലീസ് മുൻ സൈനികന്റെ ഭാര്യയേയും മകനേയും ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിലെ നിഗൂഡത മറ നീക്കിയെത്തിയത്. വിരമിച്ചതിന് പിന്നാലെ സ്ഥിരമായി വീട്ടിൽ ഉള്ള മുൻ സൈനികൻ എല്ലാ കാര്യങ്ങളിലും പട്ടാളചിട്ട വേണമെന്ന് നിർബന്ധം പിടിച്ചതോടെ ജീവിതം ദുസഹമായിയെന്നാണ് 47കാരന്റെ ഭാര്യ തബാസും പോലീസിനോട് വിശദമാക്കിയത്. പട്ടാളച്ചിട്ടയും കാർക്കശ്യവും നിത്യ ജീവിതത്തിൽ സാരമായ വെല്ലുവിളികൾ സൃഷ്ടിച്ചതോടെയാണ് ഭർത്താവിന്റെ വകവരുത്താൻ തീരുമാനിച്ചത്. ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിയ ശേഷം 47കാരന് നൽകുകയായിരുന്നു. ഭക്ഷണം കഴിച്ച് ലിവിംഗ് റൂമിലിരുന്ന ഉറങ്ങിയ ഇയാളെ 40 കാരിയായ ഭാര്യയും 20കാരനായ മകനും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ ഇംഗ്ലീഷ് ഭാഷാ പരിശീലനം

0
പത്തനംതിട്ട : കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍...

മൂന്നു പോക്സോ കേസുകളിൽ പ്രതിയായ യുവാവ് അന്വേഷിച്ചെത്തിയ പോലീസ് സംഘത്തെ വെട്ടിച്ച് പമ്പയാറ്റിൽ ചാടി...

0
പത്തനംതിട്ട: മൂന്നു പോക്സോ കേസുകളിൽ പ്രതിയായ യുവാവ് പോലീസ് സംഘത്തെ വെട്ടിച്ച്...

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി

0
കൊല്ലം: കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി. വളവ്പച്ച സ്വദേശി ജിത്ത്...

കെ. സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ

0
കൊച്ചി: കെ. സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് കെ കരുണാകരന്റെ മകൾ പത്മജ...