പാലക്കാട് : ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. പാലക്കാട് അട്ടപ്പാടിയിൽ മുക്കാലി കരുവര ഊരിലെ ചാത്തനാണ് ഭാര്യ ശാന്തയെ പ്ലാസ്റ്റിക്ക് കയർ കൊണ്ട് കഴുത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. കൊലപാതക സമയം ഇവരുടെ മൂന്ന് ആൺ മക്കള്‍ വീട്ടിലുണ്ടായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ചാത്തന് മാനസിക പ്രശ്നങ്ങളുണ്ടെന്നും സൂചനയുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
The post ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഭര്‍ത്താവ് തൂങ്ങിമരിച്ചു appeared first on Pathanamthitta Media.